ന്യൂഡൽഹി: ഇന്ത്യയുടെ പ്രമുഖ ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയെ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തു. കായികരംഗത്തിെൻറ വികസനത്തിനായി എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് ജ്വാല പറഞ്ഞു. ‘‘സായ് ഗവേണിങ് ബോഡിയിലെത്താനായതിൽ ഏറെ സന്തോഷമുണ്ട്. രണ്ട് ദിവസം മുമ്പാണ് വിവരം ലഭിച്ചത്. കായികരംഗത്തിെൻറ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്’’- ജ്വാല പറഞ്ഞു.
ഇൗ മാസം 28നാണ് ഭരണസമിതിയുടെ ആദ്യയോഗം. രണ്ടുവട്ടം ഒളിമ്പിക്സിൽ മത്സരിച്ച ജ്വാല ഡബ്ൾസ്, മിക്സഡ് മത്സരങ്ങളിലാണ് തിളങ്ങിയത്. 2011ലെ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഡബ്ൾസിൽ സ്വർണവും 2014 ഗ്ലാസ്ഗോ ഗെയിംസിൽ െവള്ളിയും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.