ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിൻറൺ സൂപ്പർ താരം കിടംബി ശ്രീകാന്ത് കരിയറിലെ ഏറ്റവും മികച്ച ലോക റാങ്കിൽ. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പട്ടികയിൽ രണ്ടാം റാങ്കിലാണ് ഹൈദരാബാദുകാരൻ. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഒാപൺ സൂപ്പർ സീരീസ് ടൂർണമെൻറിൽ കിരീടം നേടിയതാണ് നാലാം റാങ്കിൽനിന്ന് രണ്ടിലേക്ക് കുതിക്കാൻ ശ്രീകാന്തിന് തുണയായത്.
സീസണിൽ അഞ്ച് സൂപ്പർ സീരീസ് ടൂർണമെൻറുകളിൽ ഫൈനലിലെത്തിയ ശ്രീകാന്ത് നാലെണ്ണത്തിൽ കിരീടം ചൂടിയിരുന്നു. 73,403 പോയൻറാണ് ശ്രീകാന്തിനുള്ളത്. ഡെന്മാർക്കിെൻറ ലോകചാമ്പ്യൻ വിക്ടർ അക്സൽസൺ (77,930) ആണ് ഒന്നാം റാങ്കിൽ. മലയാളി താരം എച്ച്.എസ്. പ്രണോയ് 53,285 പോയൻറുമായി 11ാം സ്ഥാനത്തുണ്ട്. സായി പ്രണീത് (16ാം റാങ്ക്, 49,300 പോയൻറ്) സമീർ വർമ (18ാം റാങ്ക്, 46,572 പോയൻറ്), അജയ് ജയറാം (22ാം റാങ്ക്, 41,275 പോയൻറ്) എന്നിവരാണ് ആദ്യ 25 റാങ്കിലുള്ള മറ്റു ഇന്ത്യൻ പുരുഷ താരങ്ങൾ.
വനിതകളിൽ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റാങ്ക് നിലനിർത്തി. 82,486 പോയൻറുള്ള സിന്ധുവിെൻറ മുന്നിൽ 95,539 പോയൻറുള്ള ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ് ആണ് ഒന്നാം റാങ്കിൽ. സൈന നെഹ്വാൾ (55,690) 11ാം റാങ്ക് നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.