ക്വാലാലംപുർ: പി.വി. സിന്ധുവും സൈന നെഹ്വാളും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിൻറണിെൻ റ ക്വാർട്ടർ ഫൈനലിൽ കടന്നു. സെമീർ വർമയും എച്ച്.എസ്. പ്രണോയും തോറ്റുപുറത്തായതോടെ പുരുഷ സിംഗ്ൾസിലെ ഇന്ത്യൻ വെല്ലുവിളിക്ക് അന്ത്യമായി. ലോക ആറാം നമ്പർ താരവും ലോക ചാ മ്പ്യൻഷിപ് ജേതാവുമായ സിന്ധു 21-10, 21-15ന് ജപ്പാൻ താരം അയ ജഹോരിയെ കെട്ടുകെട്ടിച്ചു.
തായ്വാെൻറ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനെയാണ് ക്വാർട്ടറിൽ സിന്ധുവിന് നേരിടേണ്ടത്. രണ്ടാം റൗണ്ടിൽ ദക്ഷിണകൊറിയയുടെ ആൻ സെ യങ്ങിനെതിരെ ആദ്യ ഗെയിമിൽ അൽപം വിയർപ്പൊഴുക്കിയെങ്കിലും രണ്ടാം ഗെയിമിൽ എതിരാളിയെ നിഷ്പ്രഭമാക്കിയ സൈന അവസാന എട്ടിലേക്ക് മുന്നേറി. സ്കോർ: 25-23, 21-12. ക്വാർട്ടറിൽ ഒളിമ്പിക് ജേത്രിയായ കരോലിന മരിനാണ് സൈനയുടെ എതിരാളി.
ആതിഥേയ താരം ലീ സി ജിയായോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സെമീറിെൻറ പരാജയം. സ്കോർ: 21-19, 22-20. ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ കെൻറ മൊമോട്ടയോടായിരുന്നു പ്രണോയിയുടെ തോൽവി. 34 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ 21-10, 21-15നായിരുന്നു മലയാളി താരത്തിെൻറ തോൽവി. നേരേത്ത ആദ്യ ദിനം കെ. ശ്രീകാന്തും പി. കശ്യപും ഒന്നാം റൗണ്ടിൽ തോറ്റുപുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.