ന്യൂഡൽഹി: മീ ടൂ കാമ്പയിെൻറ ഭാഗമായി തങ്ങൾ നേരിട്ട അതിക്രമങ്ങൾ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുന്നത് തുടരുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചു കൊണ്ട് ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത് ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയാണ്.
താൻ നേരിട്ട മാനസിക പീഡനത്തെ കുറിച്ചാണ് ജ്വാല ഗുട്ട തുറന്നു പറയുന്നത്. ടീമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തന്നോട് പക്ഷപാതിത്വം കാണിച്ചതായും തന്നെ ഒറ്റപ്പെടുത്തിയതായും ജ്വാല ഗുട്ട പറയുന്നു. എന്നാൽ ആരെയും പേരെടുത്തു പറഞ്ഞ് വിമർശിക്കുന്നില്ല.
2006 മുതൽ ഇൗ വ്യക്തി മേധാവിയായതു മുതൽ താൻ ദേശീയ ചാമ്പ്യൻ ആയിരുന്നിട്ടു പോലും ടീമിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്ന് ജ്വാല വെളിപ്പെടുത്തി. റിയോയിൽ നിന്ന് തിരികെയെത്തിയപ്പോൾ വീണ്ടും ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. താൻ കളി നിർത്താനുള്ള കാരണങ്ങളിൽ ഒന്ന് ഇതായിരുന്നുവെന്നും അവർ വ്യക്തമാക്കി.
തെൻറ കൂടെ കളിച്ചിരുന്നവരെ ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. എല്ലാ അർഥത്തിലും തന്നെ ഒറ്റപ്പെടുത്തിയെന്നും ജ്വാല ഗുട്ട ആരോപിച്ചു. കായിക മന്ത്രാലയത്തിന് ഇക്കാര്യങ്ങൾ അറിയാമെന്നും താൻ പറയുന്നത് വ്യക്തി വിദ്വേഷമായാണ് എല്ലാവരും കണക്കാക്കുന്നതെന്നും ജ്വാല ഗുട്ട പറയുന്നു. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് അവർ തെൻറ അനുഭവം വിശദീകരിച്ചത്.
So when this person couldn’t get through to me...he threatened my partners harassed them...made sure to isolate me in every manner...even after Rio...the one who I was gonna play mixed with was threatened..and I was just thrown out of the team..
— Gutta Jwala (@Guttajwala) October 9, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.