ന്യൂഡൽഹി: ബാഡ്മിൻറണിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായി ഇപ്പോഴും കോർട്ട് നിറയു ന്ന സൈന നെഹ്വാളിനെ ചൊല്ലി മുൻ പരിശീലകൻ ഗോപീചന്ദ് തുടക്കമിട്ട വിവാദത്തിൽ മറുപ ടിയുമായി പ്രകാശ് പദുകോൺ അക്കാദമി. റിയോ ഒളിമ്പിക്സിന് തൊട്ടുമുമ്പ് ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിൽനിന്ന് ബംഗളൂരുവിൽ തെൻറ ബാല്യകാല പരിശീലകനായിരുന്ന വിമൽകുമാറിനു കീഴിലേക്കു മാറിയത് സൈനയുടെ മാത്രം തീരുമാനമായിരുന്നുവെന്ന് അക്കാദമി പ്രതികരിച്ചു.
അക്കാദമി മാറാൻ ആരും അവരെ നിർബന്ധിച്ചിരുന്നില്ല. ബംഗളൂരുവിൽ വിമൽകുമാറിനു കീഴിെലത്തിയതോടെ ലോക ഒന്നാം നമ്പർ പദവി തിരിച്ചുപിടിച്ചുവെന്നു മാത്രമല്ല, ലോക ചാമ്പ്യൻഷിപ്പിലും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടാനും സൈനക്കു കഴിഞ്ഞെന്നും പദുകോൺ അക്കാദമി പറയുന്നു.
അടുത്തിടെ ഗോപീചന്ദ് പുറത്തിറക്കിയ ‘ഡ്രീംസ് ഓഫ് എ ബില്യൺ: ഇന്ത്യ ആൻഡ് ദ ഒളിമ്പിക് ഗെയിംസ്’ എന്ന പുസ്തകത്തിലാണ് പ്രിയ ശിഷ്യയായ സൈന തന്നെ വിട്ടുപോയത് ഏറെ വിഷമിപ്പിച്ചുവെന്നും വിട്ടുപോകാതിരിക്കാൻ അവരോടു യാചിച്ചുവെന്നും വിവാദ പരാമർശമുള്ളത്. പ്രകാശ് പദുകോണും വിമൽകുമാറും അരുതെന്ന് പറയുന്നതിനു പകരം വിട്ടുപോകാൻ അവർ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
എന്നാൽ, കളിക്കാരനായും പരിശീലകനായും ഗോപീചന്ദ് രാജ്യത്തിനു നൽകിയ സേവനങ്ങൾ ഏറെ വലുതാണെന്നും മറുപടിയിൽ പറയുന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.