കുചിങ് (മലേഷ്യ): ഇന്ത്യൻ സൂപ്പർ സീരീസ് കിരീടത്തിെൻറ തിളക്കവുമായി മലേഷ്യൻ ഒാപൺ സൂപ്പർ സീരീസിനെത്തിയ പി.വി. സിന്ധുവിന് ആദ്യ റൗണ്ടിൽതന്നെ മടക്കം. സിന്ധുവിനൊപ്പം മറ്റൊരു ടോപ് സീഡ് താരം സൈന നെഹ്വാളും ആദ്യ റൗണ്ടിൽ കീഴടങ്ങി.
ചൈനയുടെ സീഡില്ലാ താരം ചെൻ യൂഫിയോട് 18-21, 21-19, 21-17 സ്കോറിനാണ് സിന്ധുവിെൻറ തോൽവി. മൂന്നുദിവസം മുമ്പ് ന്യൂഡൽഹിയിൽ ഒളിമ്പിക്സ് ചാമ്പ്യൻ കരോലിന മരിെന നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി കരിയറിലെ രണ്ടാം സൂപ്പർ സീരീസ് കിരീടമണിഞ്ഞാണ് സിന്ധു മലേഷ്യയിൽ വിമാനമിറങ്ങിയത്. എന്നാൽ, ലോക ആറാം നമ്പർ താരത്തിനുമുന്നിൽ ഭയപ്പാടൊന്നുമില്ലാതെയായിരുന്നു ചൈനീസ് താരത്തിെൻറ പോരാട്ടം. ആദ്യ സെറ്റിൽ സിന്ധു ജയിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകൾ തുടർച്ചയായി പിടിച്ച ചെൻ ഒരു മണിക്കൂർ എട്ട് മിനിറ്റ് നീണ്ട മാരത്തൺ മത്സരത്തിലൂടെ ശ്രദ്ധേയ അട്ടിമറി നടത്തി.
ഒളിമ്പിക്സ് വെങ്കല ജേതാവ് സൈന നെഹ്വാളിനെ ജപ്പാെൻറ നാലാം സീഡ് താരം അകാനെ യമാഗുച്ചി 19-21, 21-13, 21-15 എന്ന സ്കോറിനാണ് തോൽപിച്ചത്. പുരുഷവിഭാഗത്തിൽ അജയ് ജയറാം രണ്ടാം റൗണ്ടിൽ കടന്നു. ചൈനയുടെ കിയാവോ ബിനിനെ 21-11, 21-8 സ്കോറിന് തോൽപിച്ചാണ് അജയ് ജയറാം രണ്ടാം റൗണ്ടിൽ കടന്നത്. പുരുഷ ഡബിൾസിൽ മനു അത്രി-സുമീത് റെഡ്ഡി ടീം തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.