റായ്പുർ: മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ സഹായിച്ച ബോളിവുഡ് താരം അക്ഷയ് കുമാറിനും ബാഡ്മിൻറൺ താരം സൈന നെഹ്വാളിനും ഭീഷണി.സി.പി.ഐ (മാവോയിസ്റ്റ്) ബസ്തർ തെക്കൻ സബ്-സോണൽ ബ്യൂറോ പുറത്തിറക്കിയ ലഘുലേഖയിലാണ് ഭീഷണിയുള്ളത്.
സൈനികരുടെ കുടുംബത്തിന് സഹായം നൽകിയ പ്രവർത്തിയെ അപലിപ്പിക്കുന്ന ലഖുലേഖയിൽ പ്രശസ്ത വ്യക്തികൾ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ എന്നിവർ പാവപ്പെട്ടവർക്കും വിപ്ലവകാരികൾക്കുമൊപ്പം നിൽക്കാൻ ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നിഷ്ഠൂരതക്കെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെയും പ്രവർത്തണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു. പശുസംരക്ഷണത്തിൻറെ പേരിൽ പാവപ്പെട്ട ദലിതരെയും മുസ്ലീങ്ങളെയും കൊല്ലുന്ന ഗോ രക്ഷകരുടെ പങ്കിനയെും ലഘുലേഖയിൽ വിമർശിക്കുന്നുണ്ട്.
ഛത്തീസ്ഗഢിലെ സുക്മയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരോ ജവാന്‍റെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതം അക്ഷയ് കുമാർ വിതരണം ചെയ്തിരുന്നു. സൈന നെഹ്വാൾ ഒാരോ സൈനികൻറെ കുടുംബത്തിനും 50,000 വീതം ആകെ ആറു ലക്ഷം രൂപയാണ് ധനസഹായം കൊടുത്തത്. അക്ഷയ് കുമാറിൻെറ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സൈനയുടെ സഹായം.
ഛത്തീസ്ഗഢ് സുഖ്മ ജില്ലയില്‍ സി.ആർ.പി.എഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മില്‍ മാർച്ച് 11നുണ്ടായ ഏറ്റുമുട്ടലിലായിരുന്നു 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സി.ആർ.പി.എഫിന്‍റെ 219-ാം ബറ്റാലിയനിലെ ജവാന്‍മായിരുന്നു കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.