വാര്‍ണര്‍ ഷോ ബ്രാഡ്മാനൊപ്പം

സിഡ്നി: ഓസീസ് മണ്ണില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ കടത്തിവെട്ടി വാര്‍ണറിന്‍െറ വെടിക്കെട്ട് ബാറ്റിങ്. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിന്‍െറ ആദ്യ ദിനത്തിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വ നേട്ടത്തിലേക്ക് ഓസീസ് ഓപണര്‍ ബാറ്റുവീശിയത്. ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ (ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ്) സെഞ്ച്വറി തികച്ച അഞ്ചാമത്തെ ക്രിക്കറ്ററായാണ് വാര്‍ണര്‍ ചരിത്രം കുറിച്ചത്. 40 വര്‍ഷത്തിനിടെ ഈ നേട്ടത്തിലത്തെുന്ന ആദ്യ താരവുമായി.

ആദ്യ മണിക്കൂറിനുള്ളില്‍ അര്‍ധസെഞ്ച്വറി കടന്ന താരം, 78 പന്തില്‍ നൂറും കടന്നു. ഉച്ചഭക്ഷണത്തിന് പിരിയാന്‍ നാലു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു വാര്‍ണറുടെ സെഞ്ച്വറി. ഒപ്പം പിറന്നത് അപൂര്‍വമായ ഒരുപിടി റെക്കോഡുകളും. ഓസീസ് മണ്ണില്‍ ഈ നേട്ടത്തിലത്തെുന്ന ആദ്യ ക്രിക്കറ്ററായി.

1930ലാണ് ബ്രാഡ്മാന്‍ ഈ റെക്കോഡിലത്തെിയത്. പക്ഷേ, ഇംഗ്ളണ്ടിലായിരുന്നു റെക്കോഡ് കുതിപ്പ്. ആസ്ട്രേലിയക്കാരന്‍ തന്നെയായ വിക്ടര്‍ ട്രംപാണ് ആദ്യ രണ്ടു മണിക്കൂറില്‍ സെഞ്ച്വറി തികച്ച ആദ്യ താരം (1902). പിന്നാലെ, നാട്ടുകാരനായ ചാര്‍ലി മെകാര്‍ത്തീനിയും (1926) നേടി. ഇതെല്ലാം ഇംഗ്ളണ്ടിലായിരുന്നു. പാകിസ്താന്‍െറ മജീദ് ഖാനായിരുന്നു പട്ടികയിലെ അവസാനക്കാരന്‍. 1976ല്‍ കറാച്ചിയിലായിരുന്നു റണ്‍വേട്ട. ഏറ്റവും ഒടുവിലായി വാര്‍ണര്‍ പട്ടികയിലെ അഞ്ചാമനായി.

ഓസീസിന് മികച്ച തുടക്കം
റെക്കോഡിനു പിന്നാലെ 113 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി. പുറത്താവാതെ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുന്ന മാറ്റ് റെന്‍ഷോയുടെ (167) കൂടി മികവില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് മൂന്നിന് 365 റണ്‍സെടുത്തു. പീറ്റര്‍ ഹാന്‍സ്കോമ്പാണ് (40) മറുതലക്കല്‍. ഉസ്മാന്‍ ഖാജ (13), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (24) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വാര്‍ണറുടെ ടെസ്റ്റ് കരിയറിലെ 18ാം സെഞ്ച്വറിയാണ് സിഡ്നിയില്‍ പിറന്നത്.

ഒരു വശത്ത് വാര്‍ണര്‍ അടിച്ചുകൂട്ടുമ്പോള്‍ പക്വമായ ഇന്നിങ്സ് കളിച്ചാണ് റെന്‍ഷോ കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. 151 റണ്‍സിന്‍െറ കൂട്ടുകെട്ടുണ്ടാക്കി ക്രീസില്‍ നിലയുറപ്പിച്ച വാര്‍ണര്‍റെന്‍ഷോ സഖ്യത്തെ പിളര്‍ത്തിയത് ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസായിരുന്നു.

Tags:    
News Summary - 17 x 4s and a 78-ball 100 - this is how David Warner did a Don Bradman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.