കോഹ് ലിയും രഹാനെയും മിന്നി; ഇന്ത്യക്ക് 403 റണ്‍സിന്‍െറ കൂറ്റന്‍ ലീഡ്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ഇന്നിങ്ങ്സില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 190 റണ്‍സെടുത്ത ഇന്ത്യക്ക് 403 റണ്‍സിന്‍െറ ലീഡായി. 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും 52 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ചേര്‍ന്ന സഖ്യമാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. സ്കോര്‍: ഇന്ത്യ 334, 190/4, ദക്ഷിണാഫ്രിക്ക: 121

57 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. മോണി മോര്‍ക്കലാണ് മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ പറഞ്ഞയച്ചത്.  പിന്നീട് ഒത്തുചേര്‍ന്ന കോഹ് ലി-രഹാനെ സഖ്യം ഇന്ത്യന്‍ ഇന്നിങ്സിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു.  133 റണ്‍സാണ് ഇരുവരും സ്വന്തമാക്കിയത്. വെളിച്ചക്കുറവ് മൂലം നേരത്തേ കളി അവസാനിപ്പിക്കുകയായിരുന്നു. പുറത്താകാതെ ക്രീസിലുള്ള ഇരുവരും നാളെ ദക്ഷിണാഫ്രിക്കക്ക് എത്തിപ്പിടിക്കാനാവാത്ത സ്കോര്‍ കണ്ടത്തെി ഡിക്ളയര്‍ ചെയ്യും. ആറ്വിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യ വലിയ സ്കോറിലേക്ക് കുതിക്കും.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് 121ല്‍ അവസാനിപ്പിച്ച് 213 റണ്‍സിന്‍െറ ലീഡുമായാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ തുടക്കം മികച്ചതായിരുന്നില്ല. എട്ട് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപണര്‍ മുരളി വിജയ് മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രോഹിത് ശര്‍മ റണ്‍സെടുക്കാതെ പുറത്തായി. രണ്ട് വിക്കറ്റുകളും നേടിയത് മോണി മോര്‍ക്കലായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ആറാമതായി ഇറങ്ങിയ രോഹിത് ഇന്ന് മൂന്നാമതായാണ് ക്രീസിലത്തെിയത്.

അതിമനോഹരമായ യോര്‍ക്കറിലൂടെയാണ് രോഹിത്തിനെ മോര്‍ക്കല്‍ ഒൗട്ടാക്കിയത്. ടീം സ്കോര്‍ 53ല്‍ എത്തിനില്‍ക്കുമ്പോള്‍ മൂന്നാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 21 റണ്‍സെടുത്ത ശിഖര്‍ ധവാനെ മോര്‍ക്കല്‍ തന്നെയാണ് പുറത്താക്കിയത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പൂജാരയും പുറത്തായി. താഹിറിനായിരുന്നു വിക്കറ്റ്. കോഹ് ലിയും രഹാനെയും ഒത്തുചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കക്ക് പിന്നീട് വിക്കറ്റുകള്‍ വീഴ്ത്താനായില്ല. അഞ്ചാം വിക്കറ്റില്‍ 112 രണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. കോഹ് ലി ഒമ്പത് ഫോറുകള്‍ നേടിയപ്പോള്‍ അഞ്ച് ഫോറുകളടങ്ങിയതാണ് രഹാനെയുടെ ഇന്നിങ്സ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.