മര്‍ലോണ്‍ സാമുവല്‍സിന് ഒരുവര്‍ഷം ബൗളിങ് വിലക്ക്

ദുബൈ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സിന് ഒരുവര്‍ഷത്തേക്ക് ബൗളിങ് വിലക്ക്. നിയമവിരുദ്ധ ആക്ഷന്‍െറ പേരിലാണ് താരത്തിനെതിരെ നടപടി. ഒക്ടോബറില്‍ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കിടയില്‍ താരത്തിന്‍െറ ആക്ഷനെതിരെ ആരോപണമുയര്‍ന്നതോടെയാണ് ഐ.സി.സിയുടെ വിലക്ക്. അനുവദിച്ചതിലും ഏറിയ തോതില്‍ കൈമുട്ട് വളയുന്നതായി വിദഗ്ധ സംഘത്തിന്‍െറ നിരീക്ഷണത്തില്‍ കണ്ടത്തെിയിരുന്നു. രണ്ടുവര്‍ഷത്തിനിടെ സാമുവല്‍സ് നേരിടുന്ന രണ്ടാം വിലക്കാണിത്. 2013 ഒക്ടോബറില്‍ ആരോപണവിധേയനായ താരം ഡിസംബറില്‍ തിരിച്ചത്തെിയെങ്കിലും പേസ് ബൗളുകള്‍ എറിയുന്നതിന് വിലക്കിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.