ബ്രിസ്ബേന്‍: കെയ്ന്‍ വില്യംസണ്‍(59) പൊരുതിനേടിയ അര്‍ധശതകവും ഒരു സെഷന്‍ മുഴുവന്‍ ഉപേക്ഷിക്കാന്‍ കാരണമായ മഴയും ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നല്‍കിയത് സമനില പ്രതീക്ഷ. നാലാം ദിവസം, സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 142 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. രണ്ടാം ഇന്നിങ്സില്‍ നാലിന് 264 റണ്‍സെടുത്ത് 504 റണ്‍സിന്‍െറ കൂറ്റന്‍ ലക്ഷ്യം ന്യൂസിലന്‍ഡിന് മുന്നിലുയര്‍ത്തിയ ആസ്ട്രേലിയ തലേദിവസത്തെ സ്കോറില്‍ തന്നെ ഡിക്ളയര്‍ ചെയ്തതോടെ നാലാം ദിവസം തുടങ്ങിയത് ന്യൂസിലന്‍ഡിന്‍െറ ബാറ്റിങ്ങോടെയാണ്.
കിവീസിന് ആശ്വാസം നല്‍കിയ 44 റണ്‍സ് ഓപണിങ് വിക്കറ്റില്‍ ചേര്‍ത്ത് ടോം ലഥാമും(29) മാര്‍ട്ടിന്‍ ഗുപ്റ്റിലും(23) പിരിഞ്ഞു. ലഥാംവീണതിന് പിന്നാലെ ഗുപ്റ്റിലിന് കൂട്ടായി കെയ്ന്‍ വില്യംസണത്തെി. വില്യംസണ്‍ പുറത്തായതിന് തൊട്ടുപിന്നാലെ ചായക്ക് പിരിഞ്ഞ ടീമുകള്‍ക്ക് പക്ഷേ, മഴ കാരണം പിന്നീട് കളി പുനരാരംഭിക്കാനായില്ല. 20 റണ്‍സുമായി റോസ് ടെയ്ലറും നാലു റണ്‍സുമായി ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവുമാണ് ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.