മുംബൈ: രഞ്ജി ക്രിക്കറ്റില്‍ അപൂര്‍വ വിക്കറ്റ് വേട്ടയുമായി മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേന. റെയില്‍വേക്കെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലുമായി 16 വിക്കറ്റ് വീഴ്ത്തിയാണ് ജലജ് ആഭ്യന്തര ക്രിക്കറ്റില്‍ അനില്‍ കുംബ്ളെയുടെയും പി. സുന്ദരത്തിന്‍െറയും റെക്കോഡ് നേട്ടത്തിനൊപ്പമത്തെിയത്. രണ്ട് ഇന്നിങ്സിലുമായി ജലജ് 154 റണ്‍സ് വഴങ്ങി 16 പേരെ പുറത്താക്കി.
1995ല്‍ കേരളത്തിനെതിരെ 16/99 പ്രകടനം കാഴ്ചവെച്ച അനില്‍ കുംബ്ളെയാണ് വിക്കറ്റ് വേട്ടയിലെ ഒന്നാമന്‍. സുന്ദരം 154 റണ്‍സ് വഴങ്ങിയാണ് 16 വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേനയുടെ ബൗളിങ് മികവില്‍ മധ്യപ്രദേശ് റെയില്‍വേക്കെതിരെ ഒമ്പതു വിക്കറ്റ് ജയം നേടി. സീസണില്‍ ബാറ്റിങ്ങിലും മിന്നുന്ന പ്രകടനമാണ് ഈ മധ്യപ്രദേശ് താരത്തിന്‍േറത്. നാലു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.