വാര്‍ണര്‍ക്ക് ടെയ് ലര്‍; ടെയ്ലര്‍ 235 നോട്ടൗട്ട് ന്യൂസിലന്‍ഡ് 510/6

പെര്‍ത്ത്: ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറുടെ ഡബ്ള്‍ സെഞ്ച്വറിക്ക് റോസ് ടെയ്ലര്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇരു ടീമും ബലാബലം. ആസ്ട്രേലിയയുടെ 559/9 എന്ന സ്കോറിനെതിരെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 510 എന്ന നിലയിലാണ്. 49 റണ്‍സ് പിന്നില്‍.

ആസ്ട്രേലിയക്കെതിരെ ആദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍, ഒരു വിദേശ താരത്തിന്‍െറ വാക്കയിലെ ഉയര്‍ന്ന സ്കോര്‍ എന്നീ റെക്കോഡുകള്‍ ടെയ്ലര്‍ സ്വന്തമാക്കി. ടെസ്റ്റ് കരിയറില്‍ 5000 റണ്‍സ് ടെയ്ലര്‍ പിന്നിട്ടു. ന്യൂസിലന്‍ഡ് നിരയില്‍ കെയ്ന്‍ വില്യംസണും സെഞ്ച്വറി നേടി.
രണ്ടിന് 140 എന്ന നിലയില്‍ പുനരാരംഭിച്ച കിവികള്‍ ഒരു പഴുതും നല്‍കാതെ ഓസീസ് ബൗളിങ്ങിനെ തച്ചുടച്ച് മുന്നേറി. മൂന്നാം വിക്കറ്റില്‍ 265 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വില്യംസണും ടെയ്ലറും പിരിഞ്ഞത്. ആസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന്‍െറ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. ലഞ്ചിനുമുമ്പ് വില്യംസണ്‍ 158 പന്തില്‍ സെഞ്ച്വറി തികച്ചു. സ്കോര്‍ 352ല്‍ നില്‍ക്കെ 166 റണ്‍സെടുത്ത വില്യംസണ്‍ ഹാസ്ല്‍വുഡിന്‍െറ പന്തില്‍ ജോണ്‍സണ് ക്യാച്ച് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം 27 റണ്‍സെടുത്ത്  മാര്‍ഷിന്‍െറ പന്തില്‍ കുറ്റിതെറിച്ച് മടങ്ങി. 254 പന്തില്‍ 31 ബൗണ്ടറി സഹിതം ടെയ്ലര്‍ ഡബ്ള്‍ സെഞ്ച്വറി കടന്നു.  കളി നിര്‍ത്തുമ്പോള്‍ 235 റണ്‍സെടുത്ത ടെയ്ലര്‍ക്ക് ഏഴ് റണ്‍സെടുത്ത മാര്‍ക് ക്രെയ്ഗാണ് കൂട്ട്.
ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.