വിക്കറ്റ് മഴ; കേരളം 166 സൗരാഷ്ട്ര ആറിന് 55

പെരിന്തല്‍മണ്ണ: കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ കേരളത്തിന്‍െറയും സൗരാഷ്ട്രയുടെയും ബാറ്റ്സ്മാന്മാര്‍ തലകുത്തിവീണ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്‍െറ ആദ്യ ദിവസം നിലംപതിച്ചത് 16 വിക്കറ്റുകള്‍. ബാറ്റിങ് ദുഷ്കരമെന്ന് തോന്നിച്ച അങ്ങാടിപ്പുറം കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി പാഡുകെട്ടിയിറങ്ങിയ കേരളത്തിന്‍െറ ഒന്നാം ഇന്നിങ്സ് 166 റണ്‍സിന് അവസാനിപ്പിച്ച സന്ദര്‍ശകര്‍ തിങ്കളാഴ്ച സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 55 റണ്‍സുമായി തകരുകയാണ്. നാലു വിക്കറ്റുകള്‍ ബാക്കിയിരിക്കെ 111 റണ്‍സ് പിന്നില്‍. സ്പിന്നര്‍മാര്‍ കളംവാണ മൈതാനത്ത് സൗരാഷ്ട്രയുടെ ഇടങ്കൈയന്‍ ധര്‍മേന്ദ്ര ജദേജ അഞ്ചും വാന്‍ഡിറ്റ് ജീവ് രജനി നാലും വിക്കറ്റ് വീഴ്ത്തി. എതിരാളികളില്‍ നാലു പേരെ പറഞ്ഞയച്ച മോനിഷാണ് കേരളത്തിന്‍െറ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. നോക്കൗട്ട് റൗണ്ടിലത്തൊന്‍ ജയം അനിവാര്യമായ ആതിഥേയര്‍ക്ക് ചൊവ്വാഴ്ച സൗരാഷ്ട്രയെ എളുപ്പം പുറത്താക്കാനാവുകയും രണ്ടാം ഇന്നിങ്സില്‍ നന്നായി ബാറ്റുചെയ്യാനും കഴിഞ്ഞാല്‍ മത്സരത്തില്‍ പ്രതീക്ഷ പുലര്‍ത്താം.
സ്പിന്നര്‍മാര്‍ക്ക് ടേണും ബൗണ്‍സും ലഭിച്ച  പിച്ചില്‍ ബാറ്റിങ്ങാരംഭിച്ച കേരളത്തിന്‍െറ ഓപണര്‍ ജഗദീഷ്(59) മാത്രമാണ് അര്‍ധശതകം തികച്ചത്. രോഹന്‍ പ്രേം റണ്ണെടുക്കാതെ മടങ്ങി. സഞ്ജു എട്ടു റണ്ണെടുത്ത് പുറത്തായി. അതിനിടെ, ജഗദീഷ് കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയില്‍ 3000 റണ്‍സ് തികക്കുന്ന നാലാമത്തെ താരമായി.സൗരാഷ്ട്രക്കാരാരും 100ാം രഞ്ജി കളിക്കുന്ന ക്യാപ്റ്റന്‍ ജയദേവ് ഷാക്ക് സന്തോഷിക്കാന്‍ വകനല്‍കിയില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.