പെരിന്തല്‍മണ്ണ: ജയത്തിനും തോല്‍വിക്കുമിടയിലെ നൂല്‍പാലത്തിലാണ് കേരളം. സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്‍െറ രണ്ടാം ഇന്നിങ്സിലും തകര്‍ന്നടിഞ്ഞ ആതിഥേയര്‍ക്ക് നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ സൗരാഷ്ട്രയുടെ രണ്ടാമൂഴം 114 റണ്‍സിലൊതുക്കണം. 115 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന സന്ദര്‍ശകര്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയിലാണ്. ചൊവ്വാഴ്ച രാവിലെ സൗരാഷ്ട്രയുടെ വാലറ്റക്കാരെ ഒതുക്കാന്‍ കഷ്ടപ്പെട്ട കേരളത്തിന് ഒന്നാം ഇന്നിങ്ങ്സില്‍ വെറും ഒമ്പത് റണ്‍സിന്‍െറ ലീഡില്‍ തൃപ്തിപ്പെടേണ്ടിവന്നതാണ് തിരിച്ചടിയായത്. ഒരിക്കല്‍ക്കൂടി ധര്‍മേന്ദ്ര ജദേജയുടെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ നിസ്സഹായരായ കേരളത്തിന്‍െറ രണ്ടാം ഇന്നിങ്സ് കേവലം 105 റണ്‍സിലൊതുങ്ങി. കേരളം: 166, 105. സൗരാഷ്ട്ര 157, ഒരു വിക്കറ്റിന് 16. പുറത്താകാതെ 32 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്‍െറ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം നാലുപേര്‍ പൂജ്യന്മാരായി പുറത്തായി. നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.