???.?? ???? ??? ????????? ???????? ??????????? ?????? ???????????????? ??????????????

മുഖം രക്ഷിക്കാന്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

കൊച്ചി: ഐ.എസ്.എല്ലില്‍ സെമി പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിച്ച കേരള ബ്ളാസ്റ്റേഴ്സ് മുഖം രക്ഷിക്കാന്‍ ഇന്ന് അവസാന ഹോം മാച്ചിനിറങ്ങുന്നു. വൈകുന്നേരം ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍. 12 കളികളില്‍നിന്ന് മൂന്ന് ജയം, മൂന്ന് സമനില, ആറ് തോല്‍വി സ്വന്തമാക്കിയ ബ്ളാസ്റ്റേഴ്സ് 12 പോയന്‍റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ്. 12 കളികളില്‍നിന്ന് 19 പോയന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗോവ. സെമി പ്രവേശം അരക്കിട്ടുറപ്പിക്കാന്‍ ഗോവക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. എവേ മാച്ചില്‍ അത്ലെറ്റികോ ഡീ കൊല്‍ക്കത്തയോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍ക്കുകയും സ്വന്തം മണ്ണില്‍ നോര്‍ത് ഈസ്റ്റ് യൂനൈറ്റഡിനോട് 1-1ന് സമനില വഴങ്ങുകയും ചെയ്ത ശേഷമാണ് കരുത്തരായ ഗോവയുടെ വരവ്. എവേ മാച്ചുകളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ 1-4ന് പരാജയവും മുംബൈ സിറ്റി എഫ്.സിയോട് ഒരുഗോള്‍ സമനിലയും വഴങ്ങിയശേഷമാണ് ബ്ളാസ്റ്റേഴ്സ് കൊച്ചിയിലത്തെുന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങളും കണക്കുകളും ചേര്‍ന്നുള്ള കളിയില്‍ ബ്ളാസ്റ്റേഴ്സിന് സെമിക്കുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചെ തീരൂ. തോറ്റാല്‍ ആദ്യ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് പുറത്തേക്ക് വഴിയൊരുങ്ങും.
സ്ഥിരതയില്ലായ്മയാണ് ഇത്തവണ ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയായത്. നിര്‍ണായക മത്സരങ്ങളില്‍ മധ്യനിരയും പ്രതിരോധ നിരയുമൊക്കെ പരാജയപ്പെടുന്നതും കാണാനായി. ആദ്യ മത്സരങ്ങളില്‍ മധ്യനിര തകര്‍ന്നപ്പോള്‍ പ്രതിരോധനിരയുടെ മികവില്‍ പിടിച്ചുനിന്നു. എന്നാല്‍, അവസാന മത്സരങ്ങളിലത്തെുമ്പോള്‍ പ്രതിരോധനിരയുടെ താളം തെറ്റുന്നത് കാണാനായി. ജയിക്കാമായിരുന്ന മത്സരം പോലും തോറ്റതിന്‍െറ കാരണവും മറ്റൊന്നായിരുന്നില്ല. പരിക്കും ടീമിനെ വലച്ചു. മാര്‍ക്വീ താരം മാര്‍ച്ചേനക്ക് അധികം കളിക്കേണ്ടിവന്നില്ല. കളിവേഗം കണ്ടത്തെിയതിനുപിന്നാലെ സാഞ്ചെസ് വാട്ടും പരിക്കേറ്റ് മടങ്ങി. വാട്ടിനും പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച അന്‍േറാണിയോ ജര്‍മന് സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ല. അഞ്ച് ഗോള്‍ നേടിയ ക്രിസ് ഡഗ്നലും നാല് ഗോള്‍ നേടിയ മുഹമ്മദ് റാഫിയിലും ഒതുങ്ങുന്നു പ്രതീക്ഷകള്‍. ഇരുവരും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ലൂസിയോ നയിക്കുന്ന ഗോവന്‍ പ്രതിരോധം തകര്‍ന്നേക്കാം. ഗോള്‍ വലക്കുമുന്നില്‍ സന്ദീപ് നന്ദി മികവ് പ്രകടിപ്പിച്ചേക്കും. സ്റ്റീഫന്‍ ബൈവാട്ടറുടെ കൈകള്‍ പലപ്പോഴും ചോര്‍ന്നത് ടീമിന് നല്‍കിയ ക്ഷീണം ചെറുതല്ല. 11 കളികളില്‍നിന്ന് 18 ഗോളാണ് ബൈവാട്ടര്‍ വഴങ്ങിയത്. ജോസും പുള്‍ഗയും കോയിമ്പ്രയും മെഹ്താബ് ഹുസൈനയും ഉള്‍പ്പെടുന്ന മധ്യനിര മികച്ചതാണ്. എന്നാല്‍, സ്ഥിരതയില്ല. കുറവുകള്‍ പരിഹരിച്ച് ഇറങ്ങിയെങ്കില്‍ മാത്രമെ കരുത്തരായ ഗോവക്കുമുന്നില്‍ പ്രതീക്ഷക്ക് വകയുള്ളൂ.
സെമിയുടെ പടിവാതില്‍ക്കലാണ് ഗോവ. ഇന്ന് ജയിച്ചാല്‍ 22 പോയന്‍റുമായി അതുറപ്പിക്കാം. അവസാന മത്സരത്തില്‍ ഡല്‍ഹിയുമായി സമനില നേടിയാലും പിന്നെ പ്രശ്നമുണ്ടാകില്ല. സെമി പ്രവേശത്തിന് ഗോവ ഇനിയും കാത്തുനില്‍ക്കില്ളെന്ന് കരുതാം. പരിക്ക് ഗോവന്‍ നിരയെയും അലട്ടുന്നുണ്ട്. ലൂസിയാനോ സബ്രോസ, റാഫേല്‍ കൊയല്‍ഹോ, ബിക്രംജിത് സിങ്, പ്രണോയ് ഹാല്‍ഡര്‍, കീനന്‍ അല്‍മെയ്ഡ, ലൂയിസ് ബരേറ്റോ, ജോക്വിം അബ്രാഞ്ചസ് തുടങ്ങിയവരെല്ലാം പരിക്കിന്‍െറ പിടയിലാണ്. റെയ്നാള്‍ഡോ, ഡുഡു എന്നിവര്‍ക്കായിരിക്കും ഗോളടിക്കാനുള്ള ചുമതല. ജോനാഥന്‍ ലൂക്ക, ലിയോ മൗറ, റോമിയോ ഫെര്‍ണാണ്ടസ്, മന്ദര്‍ ദേശായി എന്നിവര്‍ മധ്യനിരയിലും ലൂസിയോ, ഗ്രിഗറി അര്‍നോലിന്‍,  കൊളാക്കോ തുടങ്ങിയവര്‍ പ്രതിരോധത്തിലും അണിനിരന്നേക്കും.
തോല്‍വിയും മാനേജ്മെന്‍റ് പ്രശ്നങ്ങളും പിടിച്ചുലച്ചിട്ടും ബ്ളാസ്റ്റേഴ്സിനെ കൈവിടാത്ത ആസ്വാദകരുടെ നടുവിലേക്കാണ് ടീം ഇന്നത്തെുന്നത്. സെമി ഫൈനലിലേക്കുള്ള വാതിലുകള്‍ അടഞ്ഞെങ്കിലും ആസ്വാദകരുടെ മനസ്സിലിപ്പോഴും തങ്ങളുടെ ടീം പ്രിയപ്പെട്ടതുതന്നെയാണ്. ആദ്യസീസണിലെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ കൈവിട്ടതും പീറ്റര്‍ ടെയ്ലറിന്‍െറ പിടിവാശിയില്‍ മികച്ച താരങ്ങളെ സൈഡ് ബെഞ്ചിലേക്ക് മാറ്റിയതും ടീമുടമ സചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവവുമെല്ലാം ആസ്വാദകരെ പലപ്പോഴായി ചൊടിപ്പിച്ചിരുന്നു. എന്നാല്‍, ഐ.എസ്.എല്ലില്‍ കേരളത്തിനെ പ്രതിനിധാനം ചെയ്യുന്ന ടീമെന്നനിലയിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച കളിക്കാരോടുള്ള ആത്മാര്‍ഥമായ ആരാധനയുംകൊണ്ട് മഞ്ഞപ്പടയില്‍ ആഹ്ളാദം കൊള്ളുന്നവരാണ് ഭൂരിഭാഗം പേരും. കേരളത്തിലെ ആസ്വാദകരെക്കുറിച്ച് ജോസു കുരിയസ് പ്രെയ്റ്റോ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതും അതിനാലാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ആരും ആഗ്രഹിക്കുന്നില്ല. സ്റ്റേഡിയത്തില്‍ അലറുന്ന പതിനായിരങ്ങളുടെ വിശ്വാസം ജ്വലിപ്പിച്ചു നിര്‍ത്താനും ബ്ളാസ്റ്റേഴ്സിന് ഇന്ന് ജയിച്ചെ മതിയാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.