മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഈയടുത്ത കാലത്തൊന്നും മാധ്യമപ്രവർത്തകർ ഇനി ചോദിക്കാനിടയില്ല. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള തോല്‍വിക്ക് ശേഷം നടത്തിയ പതിവു വാര്‍ത്താ സമ്മേളനത്തിൽ ഇക്കാര്യം ചോദിച്ച ആസ്ട്രേലിയന്‍ മാധ്യമപ്രവര്ത്തകന് ധോണി പണികൊടുത്തു. സെമി ഫൈനലിലെ തോൽവി മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യമുന്നയിച്ച ക്രിക്കറ്റ് ആസ്ട്രേലിയ റിപ്പോർട്ടർ സാമുവല്‍ ഫെറിസിനെ ധോണി അരികിലേക്ക് വിളിപ്പിക്കുകയായിരുന്നു. സമീപത്തേ കസേരയിലിരുത്തി അദ്ദേഹത്തിൻെറ തോളിൽ കയ്യിട്ട് തമാശ രൂപേണ ധോണി താന്‍ വിരമിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്ന് ധോണി തിരിച്ച് ചോദിച്ചു. അദ്ദേഹം ഇല്ലെന്ന് തലയാട്ടി.
ഞാന്‍ കരുതിയത് ഈ ചോദ്യം ചോദിച്ചത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണെന്നാണ്. താന്‍ ഫിറ്റല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ധോണി സാമുവലിനോട് ചോദിച്ചു. തൻെറ ഒാട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ധോണി ചോദിച്ചപ്പോള്‍ അതിവേഗത്തില്‍ ഓടുന്നതാണ് കണ്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു. അടുത്ത 2019 ലോകകപ്പ് വരെ താന്‍ തുടരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ധോണി ചോദിച്ചു. ഉണ്ട് എന്നായിരുന്നു റിപ്പോർട്ടറുടെ മറുപടി. ഇതോടെ താങ്കളുടെ ചേദ്യത്തിനുള്ള മറുപടി വ്യക്തമായില്ലേ എന്ന് ധോണി ചോദിച്ചു. 2019 ലോകകപ്പിലും ഇന്ത്യക്കായി കളത്തിലുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ധോണി പത്രസമ്മേളനത്തിലെ നടപടിയിലൂടെ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.