ന്യൂഡല്‍ഹി: സ്വന്തം കാണികള്‍ക്കു മുന്നില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ വരിഞ്ഞുകെട്ടിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എട്ട് വിക്കറ്റിന്‍െറ അനായാസ ജയം. പഞ്ചാബ് ഉയര്‍ത്തിയ 112 റണ്‍സിന്‍െറ വിജയലക്ഷ്യം 40 പന്ത് ബാക്കിനില്‍ക്കെ വെറും രണ്ട് വിക്കറ്റ് മാത്രം നല്‍കിയാണ് ഡല്‍ഹി മറികടന്നത്. ക്വിന്‍റണ്‍ ഡികോക്ക് 42 പന്തില്‍ പുറത്താകാതെ നേടിയ 59 റണ്‍സും മലയാളി താരം സഞ്ജു സാംസന്‍െറ 33 റണ്‍സുമാണ് ഡല്‍ഹിയുടെ വിജയം എളുപ്പമാക്കിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡല്‍ഹി 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ്സ്പിന്നര്‍ അമിത് മിശ്രയുടെ മികവില്‍ കിങ്സ് ഇലവനെ 111 റണ്‍സിന് പിടിച്ചുകെട്ടുകയായിരുന്നു. ടോസ് നേടി ബൗളിങ്ങിനിറങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സഹീര്‍ തന്നെ ആദ്യഓവര്‍ ചെയ്യാനത്തെി. രണ്ടാമത്തെ ഓവറില്‍ സ്പിന്നര്‍ പവന്‍ നെഗിയെ കൊണ്ടുവന്നു. നെഗിയെ ഓപണര്‍ മനന്‍ വോറ ഉയര്‍ത്തിയടിച്ചത് സഹീര്‍ ഖാന്‍ വിട്ടുകളഞ്ഞെങ്കിലും അത് കലാശിച്ചത് മുരളി വിജയിന്‍െറ റണ്ണൗട്ടിലായിരുന്നു. സഹീര്‍-കരുണ്‍ നായര്‍-ക്വിന്‍റണ്‍ ഡികോക് കൂട്ടുകരങ്ങളായിരുന്നു മുരളിക്ക് വെളിയിലേക്ക് വഴിയൊരുക്കിയത്. മൂന്നാം ഓവര്‍ സഹീര്‍ ഖാന്‍ മെയ്ഡനാക്കി.
അമിത് മിശ്ര വന്നതും കളി മാറി. ആദ്യ പന്തില്‍ തന്നെ ഷോണ്‍ മാര്‍ഷിനെ മിശ്ര വഴിതെറ്റിച്ചു. 32 റണ്‍സെടുത്ത മനന്‍ വോറ തന്നെയാണ് ടോപ് സ്കോറര്‍. വമ്പന്‍ അടിക്കാരന്‍ ഗ്ളെന്‍ മാക്സ്വെല്‍ ഒറ്റ റണ്ണുമെടുക്കാതെ പുറത്തായി. ആറു പേര്‍ രണ്ടക്കം കാണാത്ത ഇന്നിങ്സ് ഒടുവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 111ല്‍ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.