ഇന്‍സിമാം പാക് ടീമിൻെറ മുഖ്യ സെലക്ടര്‍ ആയേക്കും

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്‍െറ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് മുന്‍ ക്യാപ്റ്റന്‍ ഇന്‍സിമാമുല്‍ ഹഖിനെ പരിഗണിക്കുന്നു. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റഷീദ് ലത്തീഫും പരിഗണനയിലുണ്ട്. മുഖ്യ സെലക്ടര്‍ ആവാന്‍ ഇന്‍സി താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെയും പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ അറിയിച്ചു.
ഇംഗ്ളണ്ട് പര്യടനത്തിനൊരുങ്ങുന്ന ടീമിന് ഇടക്കാല കോച്ചിനെ കണ്ടത്തൊനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ട്വന്‍റി20 ലോകകപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ടീമിന്‍െറ മുഖ്യ കോച്ച് വഖാര്‍ യൂനുസ് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ കോച്ചിനെ കണ്ടത്തൊന്‍ ബോര്‍ഡ് തീരുമാനിച്ചത്.
നിലവില്‍ അഫ്ഗാന്‍ ടീമിന്‍െറ മുഖ്യ കോച്ചായ ഇന്‍സിമാം ആ ജോലി രാജിവെച്ചാലേ പാക് ടീം മുഖ്യ സെലക്ടറായി പരിഗണിക്കാനാവൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.