പടനായകനെ തന്നെ വീഴ്ത്തി റെയ്ന താരമായി

രാജ്കോട്ട്: ഒരുകാലത്ത് ആത്മമിത്രങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ ശത്രുരാജ്യങ്ങളെപ്പോലെ പടവെട്ടാനാണ് നിയോഗം. പക്ഷേ, ഏറ്റുമുട്ടിയപ്പോള്‍ പഴയ പടനായകനെ തന്നെ അരിഞ്ഞുവീഴ്ത്തി റെയ്ന താരമായി. എം.എസ്. ധോണിയുടെ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിനെതിരെ രണ്ടോവര്‍ ബാക്കി നില്‍ക്കെ റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന് ഏഴ് വിക്കറ്റിന്‍െറ ആധികാരിക ജയം. ഫാഫ് ഡുപ്ളസിസിന്‍െറ അര്‍ധ സെഞ്ച്വറിയുടെയും കെവിന്‍ പീറ്റേഴ്സനും അവസാന ഓവറുകളില്‍ ധോണിയും നടത്തിയ ചെറുത്തുനില്‍പുകളുടെയും ബലത്തില്‍ പുണെ ഉയര്‍ത്തിയ 163 റണ്‍സ് എന്ന മാന്യമായ സ്കോര്‍ 12 പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലയണ്‍സ് മറികടന്നു. ആരോണ്‍ ഫിഞ്ച് (36), ബ്രണ്ടന്‍ മക്കല്ലം (49) എന്നിവരാണ് ഗുജറാത്തിന്‍െറ ജയം അനായാസമാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.