ന്യൂഡല്‍ഹി: വരള്‍ച്ചയും കോടതിയും നിയമക്കുരുക്കും വട്ടം കറക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ ഒരിക്കല്‍ക്കൂടി നാടുവിടാനൊരുങ്ങുന്നു. ഇന്ത്യയിലെ കാലാവസ്ഥയില്‍ വന്ന മാറ്റം കണക്കിലെടുത്ത് അടുത്ത സീസണിലെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തു നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. തീരുമാനം നടപ്പാക്കുകയാണെങ്കില്‍ ഐ.പി.എല്‍ നാടുവിടുന്നത് മൂന്നാം വട്ടമാകും.
2009ലെ പൊതുതെരഞ്ഞെടുപ്പിന്‍െറ കാലത്താണ് മത്സരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ളെന്ന കാരണത്താല്‍ ആദ്യമായി ദക്ഷിണാഫ്രിക്കയിലേക്ക് വേദി മാറ്റിയത്. 2014ലെ തെരഞ്ഞെടുപ്പിന്‍െറ കാലത്ത് ആദ്യത്തെ 15 ദിവസത്തെ കളികള്‍ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി വേദികള്‍ കണ്ടത്തൊന്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്. വരള്‍ച്ചയനുഭവിക്കുന്ന മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30നുശേഷം ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തരുതെന്ന കോടതിവിധിയിലെ അസംതൃപ്തിയാണ് ബി.സി.സി.ഐയെക്കൊണ്ട് കടുത്ത തീരുമാനത്തിലത്തെിച്ചത്.
കുടിവെള്ളത്തിനുവേണ്ടി നാട്ടുകാര്‍ കലാപത്തിലേര്‍പ്പെടുമ്പോള്‍ ക്രിക്കറ്റ് മാമാങ്കം നടത്തുന്നതിനെതിരെ പല കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഇത് മറികടക്കാനുള്ള സമ്മര്‍ദതന്ത്രമാണ് ബി.സി.സി.ഐ പ്രയോഗിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സീസണ്‍ ഇന്ത്യക്കു പുറത്തേക്ക് മാറ്റിയാല്‍ രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.