ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സ്ഥാനത്തേക്ക് തന്നെ നാമനിര്‍ദേശം ചെയ്തത് അപ്രതീക്ഷിതമെന്ന് ബോക്സിങ് താരം മേരികോം. തന്‍െറ പുതിയ സ്ഥാനത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ളെന്നും ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡറായി സിനിമാതാരം സല്‍മാന്‍ ഖാനെ തെരഞ്ഞെടുത്ത ചടങ്ങിനത്തെിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് മേരി ഉള്ളുതുറന്നത്.
എം.പിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടത് വലിയ ബഹുമതിയാണ്. പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നു അത്. എം.പി എന്നനിലയില്‍ എന്തുചെയ്യണമെന്ന് ഞാന്‍ ആലോചിച്ചുതുടങ്ങിയിട്ടേയുള്ളൂ. എം.പി സ്ഥാനം ഇരട്ട ഉത്തരവാദിത്തമാണ്. ഇന്ത്യന്‍ കായികമേഖലയെ ഉയര്‍ത്തുന്നതിന് എന്നാലാവുന്നത് ചെയ്യും. റിയോ ഒളിമ്പിക്സിലേക്ക് ഇതുവരെ യോഗ്യത ലഭിച്ചിട്ടില്ല. യോഗ്യത ലഭിക്കുന്നതുവരെ മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. ഇപ്പോള്‍ യോഗ്യത നേടുന്നതില്‍ മാത്രമാണ് എന്‍െറ ചിന്ത -മേരി കോം പറഞ്ഞു. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് മേരി ഇനി മത്സരിക്കുന്നത്. ഇന്ത്യന്‍ സംഘത്തിന്‍െറ അംബാസഡറാകാന്‍ തയാറായ സല്‍മാന്‍ ഖാനോട് മേരികോം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.