പെപ്സി കൈവിട്ടു; ധോണിക്ക് പകരം കോഹ്ലി

ന്യൂഡല്‍ഹി: കരിയറിലെ തിരിച്ചടികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഏകദിന നായകന്‍ എം.എസ്. ധോണിക്ക് പരസ്യ മേഖലയിലും നഷ്ടം. ധോണിയുമായുള്ള 11 വര്‍ഷത്തെ പരസ്യ കരാര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച പെപ്സി, ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. ധോണിയുടെ മോശം ഫോമും ടീമിന്‍െറ തുടര്‍പരാജയങ്ങളുമാണ് പെപ്സിയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഉല്‍പന്നത്തിന് ഹീറോ പരിവേഷം നല്‍കുന്നതാണ് തങ്ങളുടെ പരസ്യങ്ങളെന്നും ഏറ്റവും ഉന്നത സ്ഥാനത്ത് നില്‍ക്കുന്നവരായിരിക്കണം പരസ്യത്തില്‍ അഭിനയിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് പെപ്സി കരാര്‍ അവസാനിപ്പിച്ചത്. കരിയറിലെ മോശം ഫോം ധോണിയുടെ പരസ്യ വരുമാനത്തെ ബാധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍ 18 ബ്രാന്‍ഡുകളുടെ അംബാസഡറായിരുന്ന ധോണി ഇപ്പോള്‍ 10 ബ്രാന്‍ഡുകളിലേക്ക് ചുരുങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.