കറാച്ചി: മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഒരാഴ്ചക്കകമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മാധ്യമ ഡയറക്ടര്‍ അജ്മല്‍ ഹുസൈന്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ചാല്‍ ഇന്ത്യയിലേക്ക് പുറപ്പെടാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായിട്ടുണ്ട്. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും വിസ നടപടിക്രമം നടക്കുകയാണ് -അദ്ദേഹം പറഞ്ഞു. നിഷ്പക്ഷ വേദിയില്‍ കളിക്കുമോ എന്ന ചോദ്യം ഉയരുന്നില്ല. സര്‍ക്കാറിന്‍െറ അനുമതിയാണ് ഞങ്ങളുടെ മുന്നിലെ ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 16ന് കൊല്‍ക്കത്തയിലാണ് ഫിക്സ്ചര്‍ പ്രകാരം പാകിസ്താന്‍െറ ആദ്യ മത്സരം. രണ്ടാം മത്സരം 19ന് ധര്‍മശാലയിലും 22, 25 തീയതികളില്‍ മൊഹാലിയിലുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പാകിസ്താന് ഇന്ത്യയില്‍ കളിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ളെന്നും ഉയര്‍ന്ന സുരക്ഷാ സംവിധാനമൊരുക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.