??? ????????????? ????? ?????? ??????????????

ദക്ഷിണാഫ്രിക്ക  തിരിച്ചടിക്കുന്നു

കേപ്ടൗണ്‍: ബെന്‍ സ്റ്റോക്സിന്‍െറ ഇരട്ട സെഞ്ച്വറിയില്‍ റണ്‍മല തീര്‍ത്ത ഇംഗ്ളണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സ് ആറിന് 629 റണ്‍സെന്ന നിലയില്‍ ഇംഗ്ളണ്ട് ഡിക്ളയര്‍ ചെയ്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നിന് 353 റണ്‍സെന്ന നിലയില്‍. ഹാഷിം ആംല (157), ഫാഫ് ഡ്യൂ പ്ളെസ്സിസ് (51) എന്നിവരാണ് ക്രീസില്‍. 88 റണ്‍സെടുത്ത ഡിവില്ലിയേസ് ടെസ്റ്റില്‍ 8000 റണ്‍സ് കടന്നു.
ഡീന്‍ എല്‍ഗര്‍ (44), സ്റ്റ്യാന്‍ വാന്‍സില്‍ (4) എന്നിവരുടെ വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. സ്റ്റീവന്‍ ഫിന്നും ഇരട്ട സെഞ്ച്വറിക്കാരന്‍ ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് വീഴ്ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.