കേപ്ടൗണ്‍: ദീര്‍ഘനാളത്തെ റണ്‍വരള്‍ച്ചക്ക് ശേഷം ഹാഷിം ആംലയുടെ ബാറ്റുകള്‍ ഗര്‍ജിച്ച് തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയും റൈറ്റ് ട്രാക്കില്‍. ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ സന്ദര്‍ശകള്‍ക്ക് രണ്ടു റണ്‍സിന്‍െറ ലീഡ് സമ്മാനിച്ച് ആതിഥേയരുടെ ഡിക്ളയറിങ്.
സ്കോര്‍: ഇംഗ്ളണ്ട് 629/6, ദക്ഷിണാഫ്രിക്ക 627/7ഡിക്ള.
മൂന്നിന് 353 റണ്‍സെന്ന നിലയില്‍ നാലാംദിനം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഇരട്ട സെഞ്ച്വറിയുമായി ഹാഷിം ആംലയും (201), കന്നിസെഞ്ച്വറിയുമായി തെംബ ബവുമായും (102) ഇംഗ്ളണ്ടിന്‍െറ കൂറ്റന്‍ സ്കോറിനടുത്തത്തെിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങാരംഭിച്ച ഇംഗ്ളണ്ട് ചൊവ്വാഴ്ച കളിയവസാനിപ്പിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 18 റണ്‍സെന്ന നിലയിലാണ്. അലസ്റ്റയര്‍ കുക്ക് (8), അലക്സ് ഹെയ്ല്‍സ് (5) എന്നിവരാണ് ക്രീസില്‍. ഒരുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കരിയറിലെ നാലാം ഇരട്ട സെഞ്ച്വറി നേടിയ ആംലയായിരിന്നു കേപ്ടൗണിലെ താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും ഇന്ത്യന്‍ പര്യടനത്തിലും നിരാശപ്പെടുത്തിയ ആംലയുടെ ടീമിലെ നിലനില്‍പ്പുതന്നെ വിമര്‍ശിക്കപ്പെട്ടപ്പോഴാണ് ഇരട്ടസെഞ്ച്വറി പ്രകടനവുമായുള്ള തിരിച്ചുവരവ്. ആംലക്കുപിന്നാലെ, ഫാഫ് ഡുപ്ളെസിസിന്‍െറ (86) വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ക്വിന്‍റണ്‍ ഡികോക്കും (5) മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.