???????? ??? ????????20 ????????????????????? ???? ???

മുഷ്താഖ് അലി ട്വന്‍റി 20: സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

സൂപ്പറാവാന്‍ കേരളം

കൊച്ചി: ലീഗ് മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ച് ജയം. ബാറ്റിങ്ങിനും ബൗളിങ്ങിനുമൊപ്പം ഫീല്‍ഡിങ്ങിലും തിളക്കമാര്‍ന്ന പ്രകടനം. മികച്ച റണ്‍റേറ്റോടെ ഗ്രൂപ് ചാമ്പ്യന്മാര്‍. സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതിയ ചരിത്രമെഴുതി കേരളം മുംബൈയിലേക്ക് പറന്നു. സൂപ്പര്‍ ലീഗിലെ പോരാട്ടങ്ങളിലേക്ക് നാളെ പാഡണിഞ്ഞിറങ്ങും. കരുത്തരായ മുംബൈയാണ് ആദ്യ എതിരാളി.

മികച്ച താരങ്ങളാല്‍ സമ്പന്നമായ ടീമുകളെ അട്ടിമറിച്ചാണ് കേരളം സൂപ്പര്‍ലീഗ് ഘട്ടത്തില്‍ പ്രവേശിച്ചത്. രഞ്ജി, വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്കുശേഷമാണ് സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിനായി കേരളം തയാറെടുത്തത്. എന്നാല്‍, ടീമെന്ന നിലയില്‍ അടിമുടി മാറ്റത്തോടെയാണ് കേരളം ടൂര്‍ണമെന്‍റിന് തയാറെടുത്തത്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായും അധികഭാരം വഹിച്ചിരുന്ന സഞ്ജു സാംസണെ സ്വതന്ത്രനാക്കി പകരം സചിന്‍ ബേബിക്ക് ചുമതല നല്‍കി. പി. ബാലചന്ദ്രന്‍െറ കീഴില്‍ ചിട്ടയായ പരിശീലനം കൂടിയായപ്പോള്‍ ഒത്തിണക്കത്തിലും കേരളം ഒരുപടി മുന്നേറി. പ്രായത്തിലും അനുഭവത്തിലും ഇളപ്പമായവര്‍ ഉള്‍പ്പെടുന്ന ടീമിനെ തെരഞ്ഞെടുത്തത് നാളെയുടെ മികച്ച ടീമിനെ ലക്ഷ്യമിട്ടാണെന്ന് പി. ബാലചന്ദ്രനും വ്യക്തമാക്കിയിരുന്നു.

പതിവ് അവകാശവാദങ്ങള്‍ മാത്രമായി അവയൊന്നും ഒതുങ്ങിയില്ളെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊച്ചിയിലെ പ്രകടനങ്ങള്‍. ക്യാപ്റ്റന്‍സിയില്‍ സചിന്‍ ബേബി തിളങ്ങിയപ്പോള്‍ ദേവ്ധര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമിലേക്കും വാതില്‍ തുറന്നു. ഉപനായകന്‍ രോഹന്‍ പ്രേം ഫസ്റ്റ് ക്ളാസ് ട്വന്‍റി20യില്‍ 1000 റണ്‍സ് തികക്കുന്ന ആദ്യ കേരള താരമായി. ബാറ്റിങ് പ്രകടനത്തില്‍ പട്ടികയില്‍ രണ്ടാം സ്ഥാനവും നേടി. ബൗളിങ്ങില്‍ പി. പ്രശാന്തായിരുന്നു കേരളത്തെ നയിച്ചത്. ആറ് മത്സരങ്ങളില്‍ 11 വിക്കറ്റുമായി പ്രശാന്ത് ടീം പ്രതീക്ഷകള്‍ കാത്തു. അവസാന മത്സരങ്ങളില്‍ ഫോമിലേക്കുയര്‍ന്ന സഞ്ജുവും ബൗളിങ്ങില്‍ തിളങ്ങിയ ബേസില്‍ തമ്പിയും ഉള്‍പ്പെടെ ടീം ഒത്തിണക്കത്തിലും വ്യക്തിഗത പ്രകടനത്തിലും ഒരുപടി മുന്നില്‍നിന്നു. ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ കോച്ചുമാരും, ദേശീയ ടീം സെലക്ഷന്‍ സമിതി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ കണ്ണുകളെ ആകര്‍ഷിക്കാനും കേരള താരങ്ങള്‍ക്കായെന്ന് പറയാം.

നാല് ടീമുകള്‍ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. മുംബൈ, ബറോഡ, വിദര്‍ഭ എന്നിവരോടൊപ്പം ഗ്രൂപ് എയിലാണ് കേരളം. നാളെ ഉച്ചക്ക് ഒന്നിന് വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെയാണ് കേരളത്തിന്‍െറ ആദ്യ മത്സരം. 16ന് ബറോഡയെയും എട്ടിന് വിദര്‍ഭയെയും നേരിടും. ഗുജറാത്ത്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് ടീമുകളാണ് ഗ്രൂപ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാരാണ് ഫൈനലില്‍ പോരാടുക.
ടീം പ്രകടനത്തെ മെച്ചപ്പെടുത്തിയാകും വരും മത്സരങ്ങളില്‍ കളിക്കുകയെന്ന് കോച്ച് പി. ബാലചന്ദ്രന്‍ പറഞ്ഞു. കേരളത്തിന്‍െറ യുവനിരക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. പോസിറ്റീവായി മാത്രമാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. കിരീട നേട്ടത്തോടെ കേരള ക്രിക്കറ്റിന് പുതിയ ചരിത്രത്തിന് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.