????? ?????? ???

മെൽബണിലും ഇന്ത്യക്ക് തോൽവി; ആസ്ട്രേലിയക്ക് പരമ്പര

മെല്‍ബണ്‍: ഇക്കുറി നിര്‍ഭാഗ്യത്തിന്‍െറ നറുക്കുവീണത് രോഹിത് ശര്‍മക്കല്ല, സാക്ഷാല്‍ വിരാട് കോഹ്ലിക്ക്. അതിവേഗ 24ാം സെഞ്ച്വറിയും 7000 റണ്‍സും തികച്ച വൈസ് ക്യാപ്റ്റന്‍െറ സെഞ്ച്വറി പാഴായെന്നു മാത്രമല്ല, ആദ്യ മൂന്നു മത്സരങ്ങളിലും തോല്‍വി വഴങ്ങി പരമ്പരയും നീലപ്പട കങ്കാരുക്കള്‍ക്കു മുന്നില്‍ അടിയറവെച്ചു. സമ്പൂര്‍ണ തോല്‍വി എന്ന ദുരന്തത്തെയാണ് ഓസീസ് മണ്ണില്‍ ക്യാപ്റ്റന്‍ ധോണിയും സംഘവും ഇനി പ്രതിരോധിക്കേണ്ടത്. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടില്‍ ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര തോല്‍വിയാണിത്. കഴിഞ്ഞ ജൂണില്‍ ബംഗ്ളാദേശിനെതിരെയും ഇന്ത്യക്കു പരമ്പര നഷ്ടപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ച്വറി (117) മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തപ്പോള്‍ ഗ്ളെന്‍ മാക്സ്വെല്‍ നേടിയ 96 റണ്‍സിന്‍െറ മികവില്‍ ഓസീസ് മൂന്ന് വിക്കറ്റിന്‍െറ വിജയവും പരമ്പരയും സ്വന്തമാക്കി.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വിരാട് കോഹ്ലി
 

ടോസ് നേടിയ സ്റ്റീവന്‍ സ്മിത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോഴേ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. മാരകഫോമിലുള്ള രോഹിത് ശര്‍മയെ (4) മടക്കി റിച്ചാര്‍ഡ്സണ്‍ അവര്‍ക്ക് ആദ്യ ബ്രേക്ത്രൂ നല്‍കി. ഫോം ലഭിക്കാതെ ഉഴറിയിരുന്ന ശിഖര്‍ ധവാനെയും കൂട്ടി വിരാട് കോഹ്ലി ബാറ്റിങ്നിരയുടെ നേതൃത്വം ഏറ്റെടുത്തു. ഓസീസ് ബൗളിങ് നിരയെ കടന്നാക്രമിച്ചു മുന്നേറിയ സഖ്യം 119 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 91 പന്ത് നേരിട്ട് ഒമ്പത് ഫോറിന്‍െറ അകമ്പടിയോടെ 68ലത്തെിയ ധവാനെ ഹാസ്റ്റിങ് കുറ്റിതെറിപ്പിക്കുകയായിരുന്നു. സ്വത$സിദ്ധമായ ശൈലിയില്‍ തുടങ്ങിയ അജിന്‍ക്യ രഹാനെ ധവാന്‍െറ അഭാവം ബാധിക്കാത്ത രീതിയില്‍ കോഹ്ലിക്ക് കൂട്ടാളിയായി. 109 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.
55 പന്തില്‍ 50 റണ്‍സെടുത്ത രഹാനെയെയും ഹാസ്റ്റിങ്സ് മാക്സ്വെല്ലിന്‍െറ കൈകളിലത്തെിച്ചു. ക്യാപ്റ്റന്‍ ധോണി ഒമ്പത് പന്തില്‍ 23 റണ്‍സെടുത്ത് സ്കോറിങ്ങിന് വേഗം കൂട്ടിയെങ്കിലും രഹാനെ പുറത്തായ സമാന രീതിയില്‍ ഹാസ്റ്റിങ്സിന്‍െറ നാലാം വിക്കറ്റായി മടങ്ങി. മനീഷ് പാണ്ഡെക്ക് പകരമത്തെിയ ഗുരുകീറത് സിങ് (8) നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 300 കടന്നില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ജോണ്‍ ഹാസ്റ്റിങ്സിന്‍െറ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിനെ പിടിച്ചുകെട്ടിയത്.

രോഹിത് ശർമ്മയുടെ വിക്കറ്റ് വീഴ്ചയിൽ ആഹ്ലാദിക്കുന്ന ഒാസീസ് താരം കെയ്ൻ റിച്ചാർഡ്സൺ
 

ധോണിയുടെ മുന്‍വിധിപോലെതന്നെയായിരുന്നു ഇന്ത്യന്‍നിരയുടെ ബൗളിങ്. ആദ്യ നാല് ഓവറില്‍ ഫിഞ്ചും മാര്‍ഷും നാലു തവണ പന്ത് അതിര്‍ത്തി വര കടത്തി ആത്മവിശ്വാസത്തിലായി. ആറാം ഓവറില്‍ കവറില്‍ ഗുരുകീറത് ഫിഞ്ചിനെ നിലത്തിട്ടതും തിരിച്ചടിയായി. 48ല്‍ നില്‍ക്കെ 21 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ ഉമേഷ് യാദവ് മടക്കി പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റീവന്‍ സ്മിത്ത് (41) ഷോണ്‍ മാര്‍ഷുമൊത്ത് (62) ഓസീസിനെ സുരക്ഷിത നിലയിലത്തെിച്ചു. രവീന്ദ്ര ജദേജയാണ് സ്മിത്തിനെ പുറത്താക്കിയത്. ജോര്‍ജ് ബെയ്ലിയെ (23) ജദേജയുടെ പന്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും ഗ്ളെന്‍ മാക്സ്വെല്ലിന്‍െറ ഒറ്റയാള്‍പോരാട്ടം ഓസീസിന് തുണയായി. 83 പന്ത് നേരിട്ട  മാക്സ്വെല്‍  96 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ് (17), മാത്യു വെയ്ഡ് (6) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ജെയിംസ് ഫോക്നര്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ രണ്ടു മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. ആര്‍. അശ്വിനും മനീഷ് പാണ്ഡെയും സൈഡ് ബെഞ്ചിലായപ്പോള്‍ ഗുര്‍കീറത് സിങ്ങും ഋഷി ധവാനും അവസരം ലഭിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 


 മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍; കോഹ്ലിക്ക് സെഞ്ചുറി
 മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന  മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും അജന്‍ക്യാ രഹാനെയും അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്തു. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലത്തെിച്ചത്.

  കളിയില്‍ രണ്ടു റെക്കോഡുകളാണ് വിരാട് കോഹ്ലിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 7000 റണ്‍സ് നേടിയതും ഏറ്റവും വേഗത്തില്‍ 24 സെഞ്ചുറി നേടിയതുമാണ് കോഹ്ലിയുടെ പേരിലുള്ള റെക്കോഡ്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ്തുടക്കത്തില്‍ ആറു റണ്‍സെടുത്ത രോഹിത് ശര്‍മ എളുപ്പത്തില്‍ പുറത്തായെങ്കിലും പിന്നീട് വന്ന വിരാട് കോഹ്ലി ശിഖര്‍ ധവാനുമായി ചേര്‍ന്ന് ഇന്ത്യയുടെ സ്കോര്‍ നിരക്ക് ഉയര്‍ത്തുകയായിരുന്നു.

മുമ്പ് നടന്ന ഏക രണ്ട് ദിനങ്ങളിലും 300  നു മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്തിട്ടും  തോല്‍വി നേരിടേണ്ടി വന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി തോല്‍ക്കുകയാണെങ്കില്‍  പരമ്പര നഷ്ടമാകൂം.  

                    

 

 

 


       

 

അഫ്ഗാനില്‍ ചാവേര്‍ സ്ഫോടനം; 11മരണം
കാബൂള്‍: അഫ്ഗാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 11 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. ഗോത്ര നേതാവിന്‍്റെ മകന്‍ താലിബാന്‍്റെ തടവില്‍ നിന്ന് മോചിതനായതിന്‍്റെ ആഘോഷ വേളയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മകന്‍ കൊല്ലപ്പെടുകയും പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തു.

അതേ സമയം ആക്രമണത്തിന്‍്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ ഭരണകൂടം താലിബാനുമായി ചര്‍ച്ചക്കുള്ള ശ്രമം തുടരുന്നതിനിടയിലാണ് സ്ഫോടങ്ങള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇതേ നഗരത്തിലെ പാകിസ്താന്‍ കോണ്‍സുലേറ്റിലുണ്ടായ സ്ഫോടനത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.സ് രംഗത്ത് വന്നിരുന്നു
 

 

 

 

 

 

 

 

                                                          വിരാട് കോഹ്ലിക്ക് ലോക റെക്കോര്‍ഡ്

മെല്‍ബണ്‍:  ആസ്ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഇന്ത്യാ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ വിരാട ്കോഹ്ലിക്ക് ലോക റെക്കോഡ്.  ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 7000 റണ്‍സെടുത്താണ് കോഹ്ലി റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. 161 ഇന്നിങ്സില്‍ 7000 റണ്‍സ് നേടിയ കോഹ്ലി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സിന്‍്റെ റെക്കോഡാണ് മറികടന്നത്. പത്താമത്തെ ഓവറില്‍  ലെഗ് സ്റ്റംമ്പിനു നേരെ വന്ന ജെയിംസ് ഫോക്നറിന്‍്റെ  പന്ത് അതിര്‍ത്തി കടത്തിയാണ് കോഹ്ലി അതുല്യ നേട്ടം എത്തിപ്പിടിച്ചത്. ഡിവില്ലിയേഴ്സ് 172 കളിയില്‍ 166 ഇന്നിങ്സുകളിലാണ് റെക്കോഡ് നേട്ടത്തിനുടമയായതെങ്കില്‍ 169 കളികളിലായാണ് കോഹ്ലി ഈ അതുല്യ നേട്ടത്തിനഹര്‍ഹനായത്. വലങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരുടെ നിരയില്‍ ബ്രയാന്‍ ലാറ, സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് ഇതില്‍ കോഹ്ലി പിന്തള്ളിയിരിക്കുന്നത്.

 

 

 

 

 

 

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി; രോഹിത് ശര്‍മയും ശിഖര്‍ദവാനൂം പുറത്ത്

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ആറു റണ്‍സെടുത്ത രോഹിത് ശര്‍മ കെയിന്‍ റിച്ചാര്‍ഡ്സിന്‍്റെ പന്തിലും 91റണ്‍സെടുത്ത ശിഖര്‍ദവാന്‍ ജോണ്‍ ഹോസ്റ്റിംഗ്സിന്‍്റെ പന്തിലുമാണ് പുറത്തായത്. 26.1 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 139 റണ്‍സെടുത്തിട്ടുണ്ട്.64 പന്തില്‍ 58 റണ്‍സെടുത്ത  വിരാട് കോഹ്ലിയും മൂന്ന് റണ്‍സെടുത്ത അജന്‍ക്യ രഹാനെയുമാണ്് ക്രീസില്‍. ഏറ്റവും കുറഞ്ഞ ഇന്നിംങ്സില്‍ 7000 റണ്‍സെടുത്ത വിരാട് കോഹ്ലിക്ക് പുതിയ റെക്കോഡ്. എ.ബി ഡിവില്ലിയേഴ്സിന്‍്റെ റെക്കോഡാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.
                                                                      
                                                        
 
    അതേ സമയം മോശം ബൗളിംഗ് ആണ് ഇന്ത്യന്‍ ടീമിനെ കുഴക്കുന്നത്. അതുകൊണ്ടുതന്നെ  കൂടുതല്‍ റണ്‍സെടുക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ ശ്രമിക്കണമെന്നും ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണി പഞ്ഞു.                                                      
                                                                              
                                                         


മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന  മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. വിരാട് കോഹ് ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും അജന്‍ക്യാ രഹാനെയും അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്തു. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലത്തെിച്ചത്.

കളിയില്‍ രണ്ടു റെക്കോഡുകളാണ് വിരാട് കോഹ് ലിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 7000 റണ്‍സ് നേടിയതും ഏറ്റവും വേഗത്തില്‍ 24 സെഞ്ചുറി നേടിയതുമാണ് കോഹ് ലിയുടെ പേരിലുള്ള റെക്കോഡ്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ ആറു റണ്‍സെടുത്ത രോഹിത് ശര്‍മ എളുപ്പത്തില്‍ പുറത്തായെങ്കിലും പിന്നീട് വന്ന വിരാട് കോഹ് ലി ശിഖര്‍ ധവാനുമായി ചേര്‍ന്ന് ഇന്ത്യയുടെ സ്കോര്‍ നിരക്ക് ഉയര്‍ത്തുകയായിരുന്നു.

മുമ്പ് നടന്ന ഏക രണ്ട് ദിനങ്ങളിലും 300  നു മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്തിട്ടും  തോല്‍വി നേരിടേണ്ടി വന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി തോല്‍ക്കുകയാണെങ്കില്‍  പരമ്പര നഷ്ടമാകൂം.  

                   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.