കാൻബറ: ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഡേവിഡ് വാർണർ-ആരോൺ ഫിഞ്ച് ഓപണിങ് സഖ്യം ഓസീസിന് നൽകിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നത്. മൂന്നു മത്സരങ്ങളും തോറ്റ് ഇതിനകം തന്നെ പരമ്പര അടിയറവ് വെച്ച ഇന്ത്യ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ബരിന്ദർ ശ്രാണിനെ പുറത്തിരുത്തി ഭുവനേശ്വർ കുമാർ ഇന്ത്യൻ നിരയിൽ മടങ്ങിയെത്തി. ആർ. അശ്വിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മറുവശത്ത് ഡേവിഡ് വാർണറും നഥാൻ ലിയോണും ഓസീസ് ടീമിൽ തിരിച്ചെത്തി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് അവധിയിലായിരുന്നു വാർണർ. ഷോൺ മാർഷാണ് വാർണർ വന്നതോടെ അന്തിമ ഇലവനിൽ നിന്ന് പുറത്തായത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോറുകൾ കണ്ടെത്തിയെങ്കിലും ജയിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ബാറ്റ്സ്മാൻമാർ ഫോമിലുള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം ബൗളിങ് ഡിപാർട്ട്മെൻറ് പ്രതീക്ഷക്കൊത്തുയർന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.