കൊച്ചി: പ്രഥമ ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ഇന്ത്യക്ക്. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 45 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്. ഇന്ത്യ 2012ലെ പ്രഥമ ബൈ്ളന്‍ഡ് ട്വന്‍റി20 ലോകകപ്പ്, 2014 ബൈ്ളന്‍ഡ് ലോകകപ്പ് കിരീടമണിഞ്ഞപ്പോഴും എതിരാളികള്‍ പാകിസ്താന്‍ ആയിരുന്നു. സ്കോര്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 208, പാകിസ്താന്‍ 18.2 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലിക്കും (40) മികച്ച തുടക്കം നല്‍കി. പ്രകാശ് ജെറമിയ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25) ശ്രദ്ധയോടെ ബാറ്റ് വീശി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അജയ് റെഡ്ഡിയുടെ മിന്നല്‍പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ പൊരുതാനുള്ള സ്കോറിലത്തെി. 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്സറുമടക്കം 34 റണ്‍സോടെ അജയ് റെഡ്ഡിയും എട്ട് റണ്‍സുമായി ഇഖ്ബാല്‍ ജാഫറും പുറത്താകാതെ നിന്നു. പാകിസ്താനുവേണ്ടി ഹാറൂണ്‍ ഖാനും സജിദ് നവാസും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍െറ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപണര്‍ ഹാറൂണ്‍ ഖാനെ അജയ് റെഡ്ഡി സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. നാല് റണ്‍സെടുത്ത സാഹിദ് മുഹമ്മദ് ദീപക് മാലിക്കിന്‍െറ പന്തിലും പുറത്തായി. പിന്നാലെ എത്തിയവര്‍ പലരും വിക്കറ്റ് കളഞ്ഞ് മടങ്ങിയപ്പോള്‍ അമീര്‍ ഇഷ്ഫാഖ് (38) ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടു. 18 റണ്‍സോടെ അയ്യാസും വീണതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ആറിന് 80 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍, വാലറ്റത്ത് അനീസ് ജാവേദും ഇസ്രാര്‍ ഹസനും ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പരീക്ഷിച്ചു. ഇരുവരും ബാറ്റിങ്ങില്‍ താളം കണ്ടത്തെിയതോടെ പാക് സ്കോര്‍ പതുക്കെ കുതിച്ചു. 15ാം ഓവറില്‍ ടീം സ്കോര്‍ 138 റണ്‍സിലത്തെിനില്‍ക്കെ ഇസ്രാറും 18ാം ഓവറില്‍ അനീസും റണ്ണൗട്ടായതോടെ പാക് പ്രതീക്ഷകള്‍ അസ്തമിച്ചു. അനീസ് 33 പന്തില്‍ 43 റണ്‍സും ഇസ്രാര്‍18 പന്തില്‍ 28 റണ്‍സും നേടി. ഇന്ത്യക്കുവേണ്ടി ദീപക് മാലിക് രണ്ട് വിക്കറ്റ് നേടി. അജയ് റെഡ്ഡി, അനില്‍ ഗരിയ, അമോല്‍ പ്രേംകുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ദീപക് മാലിക്കാണ് മാന്‍ ഓഫ് ദി മാച്ച്. വിജയികള്‍ക്ക് എം.എല്‍.എമാരായ കെ. ബാബു, ബെന്നി ബെഹനാന്‍, ക്രിക്കറ്റ് താരം സയ്യിദ് കിര്‍മാനി എന്നിവര്‍ ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. കിരീടമണിഞ്ഞ ഇന്ത്യന്‍ ടീമിന് മൂന്നുലക്ഷം രൂപയും റണ്ണേഴ്സ് അപ്പായ പാകിസ്താന് രണ്ടുലക്ഷം രൂപയുടെ ചെക്കും കൈമാറി. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാഷ് പ്രൈസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡ് ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് 10,000 രൂപ വീതം പാരിതോഷികം നല്‍കും. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ് ഇന്‍ ഇന്ത്യ പ്രസിഡന്‍റ് എസ്. നാഗേഷ്, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ് ഇന്‍ കേരള സെക്രട്ടറി രജനീഷ് ഹൈന്‍ട്രി, കൊച്ചിന്‍ ഷിപ്യാര്‍ഡ് ജനറല്‍ മാനേജര്‍, ലെ മെറിഡിയന്‍ എം.ഡി തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.