കാന്‍ഡി: ബൗളര്‍മാര്‍ അരങ്ങുവാഴുന്ന ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കക്ക് പിന്നാലെ ഓസീസിനും ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ 117ന് പുറത്തായ ലങ്കക്ക് മറുപടിയുമായിറങ്ങിയ ഓസീസ് 203 റണ്‍സിന് കൂടണഞ്ഞു. 86 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ലങ്ക രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സെടുത്ത കുശാല്‍ പെരേരയാണ് പുറത്തായത്.
നാല് വിക്കറ്റ് വീതമെടുത്ത അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ലക്ഷാന്‍ സന്ദകനും രംഗണ ഹെറാത്തുമാണ് ഓസീസിനെ തളച്ചത്. സന്ദര്‍ശക നിരയില്‍ 47 റണ്‍സെടുത്ത ആഡം വോഗ്സിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മിച്ചല്‍ മാര്‍ഷ് (31), സ്മിത്ത് (30), ഖ്വാജ (26), കീഫെ (23 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 137ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഓസ്ട്രേലിയയെ വാലറ്റത്തിന്‍െറ ചെറുത്തുനില്‍പാണ് 200 കടത്തിയത്. ലങ്കക്ക് വേണ്ടി നുവാന്‍ പ്രദീപ് രണ്ട് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.