ധരംശാല: ഇന്ത്യൻ മണ്ണിൽ നടക്കുന്ന ട്വൻറി ലോകകപ്പിൽ പാകിസ്താൻ ടീമിനെ കളിക്കാനനുവദിക്കില്ലെന്ന ഭീഷണിയുമായി തീവ്രവാദ വിരുദ്ധ മുന്നണി എന്ന സംഘടന രംഗത്തെത്തി. പാകിസ്താനുമായി കളിക്കാൻ തീരുമാനിച്ചാൽ ധരംശാലയിലെ പിച്ച് നശിപ്പിക്കുമെന്ന് സംഘടന വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ മുന്നണിയുടെ ദേശീയ പ്രസിഡൻറ് വിരേന്ദർ ഷാന്ദ് ലിയ പറഞ്ഞു. കളിക്കിടെ പാക് തീവ്രവാദികൾ നുഴഞ്ഞുകയാറാൻ സാധ്യതയുണ്ട്. പാക് ടീമിനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കുന്നതിലൂടെ പത്താൻകോട്ടിലെയും പാംപോറിലെയും ഇന്ത്യൻ സൈനികരെ അവഹേളിക്കുകയാണെന്നും ഷാന്ദ് ലിയ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിനും കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
കര്‍ശന സുരക്ഷയൊരുക്കിയില്ലെങ്കില്‍ ട്വന്‍റി20 ലോകകപ്പില്‍നിന്ന് പിന്മാറുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്താന്‍ ടീമിന്‍െറ സുരക്ഷയെ സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യ പ്രസ്താവനയിറക്കണമെന്നും പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ളെന്ന് ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സുരക്ഷയൊരുക്കുമെന്നും ഇത് ഇന്ത്യയിലെ രാഷ്ട്രീയക്കളിയാണെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.