സിംബാബ്വെക്ക് ബാറ്റിങ്; ട്വന്‍റി20 ലോകകപ്പിന് തുടക്കമായി

നാഗ്പൂർ: കുട്ടിക്രിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന ലോകപോരാട്ടദിനങ്ങള്‍ക്ക് തുടക്കമായി. നാഗ്പുരില്‍, കുഞ്ഞന്‍ ടീമുകളുടെ യോഗ്യത പോരാട്ടങ്ങളോടെയാണ് ഇത്തവണത്തെ ഐ.സി.സി ട്വന്‍റി20 ലോകകപ്പിന് തിരശ്ശീലയുയർന്നത്. ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ സിംബാബ്വെ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഹോങ്കോങ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ സ്കോട്ട്ലന്‍ഡ് അഫ്ഗാനിസ്താനെ നേരിടും. 

സൂപ്പര്‍ പത്തിലെ ആവേശപ്പെയ്ത്തിനായി മാര്‍ച്ച് 15 വരെ കാത്തിരിക്കണമെങ്കിലും കളിയാരാധകര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഒരുങ്ങുന്നത് ആഘോഷത്തിന്‍െറ നാള്‍വഴികളാണ്. യോഗ്യതാമത്സരങ്ങളില്‍ മാറ്റുതെളിയിച്ചത്തെുന്ന ടീമുകള്‍കൂടി ചേരുന്നതോടെയാണ് 15ന് സൂപ്പര്‍ പത്തിന് തുടക്കമാകുക. അന്ന് നാഗ്പുരില്‍ ആതിഥേയരായ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകളാണ് സൂപ്പര്‍ പത്തിലേക്ക് നേരിട്ട് യോഗ്യതനേടിയത്. വനിതകളുടെ ലോകകപ്പും അന്നാണ് ആരംഭിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.