ട്വന്‍റി 20 ലോകകപ്പിലെ ആറ് അപൂര്‍വ ഓര്‍മകള്‍- VIDEOS

ഓരോ നിമിഷവും ആവേശത്തിരയിളക്കം, ട്വന്‍റി20യുടെ വാഗ്ദാനം. കാണുന്നവനും കളിക്കുന്നവനും അത്യാഹ്ളാദ നിമിഷങ്ങള്‍ സമ്മാനിക്കുന്നതിലും ആ വാഗ്ദാനം പാലിക്കുന്നതിലും ഇതുവരെയും കുട്ടിക്രിക്കറ്റ് പരാജയപ്പെട്ടിട്ടില്ല. ലോകമാമാങ്കമായി രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിരുന്നു വരുന്ന ഗെയിം ഈ വര്‍ഷങ്ങള്‍ക്കിടയില്‍ തന്നുപോയത് കൂട്ടത്തില്‍ ഒരുപിടി അപൂര്‍വ ഓര്‍മകളുമുണ്ട്. അവയില്‍ ചിലത്...


1) 6, 6, 6, 6, 6, 6 യുവരാജ്
കിങ്സ്മീഡിലെ പുല്‍നാമ്പുകളെ കോരിത്തരിപ്പിച്ച് യുവരാജ് സിങ് പറത്തിയ ആറു സിക്സുകള്‍ക്കപ്പുറവും ഇപ്പുറവുമായി ക്രിക്കറ്റ് ലോകവും ചരിത്രവും രണ്ടായി നില്‍ക്കുന്നു. ട്വന്‍റി20 ക്രിക്കറ്റും ലോകകപ്പും എന്നുകേട്ടാല്‍ ഒരേ ഒരു ഓവറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനും ഇംഗ്ളണ്ടിനും ഇന്ത്യയുടെ പ്രിയ യുവി നല്‍കിയ ആ ‘സമ്മാനം’ തന്നെയാകും ആരാധകരുടെ മനസ്സിലേക്ക് ആദ്യമത്തെുക. കൃത്യമായി പറഞ്ഞാല്‍ ആദ്യ ട്വന്‍റി20 ലോകകപ്പ്, 2007 സെപ്റ്റംബര്‍ 19. സ്ഥലം ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍. ആന്‍ഡ്രൂ ഫ്ളിന്‍േറാഫിന്‍െറ പ്രകോപനത്തിനുള്ള യുവരാജിന്‍െറ മറുപടിയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെയും ട്വന്‍റി20യിലും ഒരു ലോകകപ്പിലും ആദ്യത്തേതുമായ ഒരു ഓവറിലെ ആറു സിക്സ് പറത്തല്‍. ഏറ്റുവാങ്ങിയത് പാവം ബ്രോഡും. ആദ്യത്തേത് മിഡ്വിക്കറ്റിന് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക്. രണ്ടാമത്തേത് ബാക്വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ അപ്രത്യക്ഷമായി. മൂന്നും നാലും യഥാക്രമം എക്സ്ട്രാ കവറും പോയന്‍റും താണ്ടി. അഞ്ചാമത്തേത് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നു. ആറാമത്തേത് ലോങ് ഓണിലൂടെ സ്റ്റാന്‍ഡിലത്തെി വിശ്രമിച്ചപ്പോള്‍ പിറന്ന ചരിത്രത്തിനുമുന്നില്‍ ലോകം നമിച്ചുനിന്നു. അന്ന് 12 പന്തില്‍ യുവി നേടിയ അര്‍ധശതകം ഇന്നും അതിവേഗക്കുതിപ്പില്‍ എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റിലും മുന്നില്‍നില്‍ക്കുന്നു. 

Full View


2) 2007 ക്ളാസിക് ഫൈനല്‍, ജോഗീന്ദറിന്‍െറ അവസാന ഓവറും ശ്രീശാന്തിന്‍െറ ക്യാച്ചും
ജോഗീന്ദര്‍ ശര്‍മയോട് പന്തെറിയാന്‍ മഹേന്ദ്ര സിങ് ധോണി ആവശ്യപ്പെട്ടു, പിന്നെയെല്ലാം ചരിത്രമായി എന്നങ്ങ് പറഞ്ഞാല്‍ മതിയല്ളോ. ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യന്‍ കിരീടധാരണം ഓര്‍ക്കുമ്പോള്‍ ജോഗീന്ദര്‍ ശര്‍മ, എസ്. ശ്രീശാന്ത് എന്നീ പേരുകള്‍ക്ക് പൊന്‍തിളക്കമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ക്ളാസിക് ഫൈനലുകളിലൊന്നായ അന്നത്തെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ഹൈവോള്‍ട്ടേജ് നിമിഷമായിരുന്നു യുവതാരമായ ജോഗീന്ദറിനെ പന്തേല്‍പിച്ച ക്യാപ്റ്റന്‍ ധോണിയുടെ നീക്കം. പരിചയസമ്പത്തിന്‍െറ കാര്യത്തില്‍ ഏറെ മുന്നിലുള്ള ഹര്‍ഭജന്‍ സിങ്ങിന് ഒരു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു അത്. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ പാകിസ്താന് ജയിക്കാന്‍ 13 റണ്‍സ്. സ്ട്രൈക്കില്‍ വിശ്വസ്തന്‍ മിസ്ബ ഉള്‍ ഹഖ്. ജോഗീന്ദറിന്‍െറ തുടക്കംതന്നെ പാളി, വൈഡ്. പിന്നാലെ ഡോട്ട് ബാള്‍. അടുത്തത് സിക്സ്. പാകിസ്താന് ജയിക്കാന്‍ നാലു പന്തില്‍ ആറു റണ്‍സ് മാത്രം. സ്കൂപ്പ് ഷോട്ടുമായി വിജയത്തിലേക്ക് ബാറ്റേന്താന്‍ ഒരുങ്ങിനിന്ന മിസ്ബയുടെ മനസ്സ് അടുത്ത പന്തില്‍ ജോഗീന്ദര്‍ വായിച്ചെടുത്തു. വേഗവും കുതിപ്പും അതിനനുസരിച്ച് ഒരുക്കി ഇന്ത്യന്‍താരം വിരിച്ച വലയില്‍ മിസ്ബ സ്വയം വീണു. ആ കുരുക്കിന്‍െറ അങ്ങേയറ്റത്ത് കൈവിരലുകളുമായി ഇന്ത്യന്‍ ജയം ഏറ്റുവാങ്ങാനുള്ള ഭാഗ്യംലഭിച്ചത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്ന നമ്മുടെ സ്വന്തം ശ്രീശാന്തിനും. ഇന്ത്യയുടെ ചരിത്രവിജയത്തില്‍  ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഓവറും ക്യാച്ചുമായി ഇന്നും ആ നിമിഷങ്ങള്‍ നിലനില്‍ക്കുന്നു. 

Full View


3)  വിന്‍ഡീസ് ഗന്നം ഡാന്‍സ്, 2012
ക്രിക്കറ്റിന്‍െറ രാജാക്കാന്മാരായി തുടങ്ങി ഗെയിമിന്‍െറ വളര്‍ച്ചയുടെ പടവുകളില്‍ തളര്‍ന്നുവീണവര്‍, പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന ആ വിശേഷണം പേറിയാണ് 2012 ശ്രീലങ്ക ലോകകപ്പിനും വെസ്റ്റിന്‍ഡീസ് എത്തിയത്. എന്നാല്‍, എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഹൃദയങ്ങളും കിരീടവും ജയിച്ച് അവര്‍ മടങ്ങി. ടൂര്‍ണമെന്‍റിലെ മത്സരവിജയങ്ങള്‍ക്ക് പിന്നാലെ  ഗ്രൗണ്ടില്‍ ദക്ഷിണകൊറിയന്‍ ഗായകന്‍ സൈയുടെ ഗന്നം സ്റ്റെല്‍ പാട്ടിലെ നൃത്തച്ചുവടുകള്‍ അനുകരിച്ചാണ് വിന്‍ഡീസ് താരങ്ങള്‍ ആരാധകരെ ഹരംപിടിപ്പിച്ചത്. ബാറ്റിങ്ങിലേതുപോലെ ഡാന്‍സുകളിക്കാനും ക്രിസ് ഗെയില്‍തന്നെ മുന്നില്‍നിന്നു. ഒടുവില്‍, ആതിഥേയരായ ശ്രീലങ്കയെതന്നെ ഫൈനലില്‍ വീഴ്ത്തി വിന്‍ഡീസ് പട ഒന്നാകെ ആ ചുവടുകള്‍ വെച്ചപ്പോള്‍ ആരാധകരൊന്നാകെ വാഴ്ത്തി ലോകം ജയിച്ചുള്ള അവരുടെ തിരിച്ചുവരവിനെ. ഒപ്പം മനസ്സുനിറഞ്ഞു ആഹ്ളാദിച്ചു. 

Full View


4) ആമിറിന്‍െറ ഓവര്‍, 2010
സെന്‍റ് ലൂസിയയില്‍ ആസ്ട്രേലിയ-പാകിസ്താന്‍ ഗ്രൂപ് മത്സരം. 19 ഓവര്‍ വരെ എല്ലാം സാധാരണം. തകര്‍പ്പന്‍ പ്രകടനവുമായി അഞ്ചിന് 191 എന്ന നിലയില്‍ ആസ്ട്രേലിയ. അവസാന ഓവര്‍ എറിയാന്‍ പന്തെടുക്കുമ്പോള്‍ മുഹമ്മദ് ആമിര്‍ എന്ന യുവതാരത്തിന്‍െറ പേരിന് നേര്‍ക്കുണ്ടായിരുന്നത് 3-0-23-0. ആറു പന്തുകള്‍ കഴിഞ്ഞപ്പോള്‍ പിറന്നത് ചരിത്രവും, ഒരോവറില്‍ അഞ്ചുപേര്‍ പുറത്താകുകയെന്ന അത്യപൂര്‍വ ചരിത്രം. അഞ്ചിന് 191ല്‍നിന്ന് 191ന് പുറത്ത് എന്ന നിലയിലായി ഓസീസ്. ആമിര്‍ സ്വന്തമാക്കിയത് മൂന്നു വിക്കറ്റ്. മറ്റു രണ്ടു പേര്‍ സ്വയം വിക്കറ്റ് റണ്ണൗട്ടുകളായി എറിഞ്ഞുകൊടുത്തു. അന്ന് സംഭവിച്ചത്. 
19.1: ആമിര്‍-ഹാഡിന്‍ (ഒൗട്ട്),   സി സമി ബി ആമിര്‍ 1
19.2: ആമിര്‍-മിച്ചല്‍ ജോണ്‍സണ്‍(ഒൗട്ട്) ബി ആമിര്‍ 0
19.3: ആമിര്‍-സ്റ്റീവ് സ്മിത്ത്; മൈക് ഹസി റണ്ണൗട്ട് (കമ്രാന്‍) 17
19.4: ആമിര്‍-നാന്‍സ്; സ്മിത്ത് റണ്ണൗട്ട് (കമ്രാന്‍) 0 
19.5: ആമിര്‍-ഷോണ്‍ ടെയ്റ്റ്, 0 റണ്‍സ് 
19.6: ആമിര്‍-ടെയ്റ്റ് (ഒൗട്ട്), ബി ആമിര്‍ 0

Full View


5) ഒരേ ഒരു ബൗള്‍ ഒൗട്ട്, 2007 
ടീമുകള്‍ ടൈയിലായാല്‍ സൂപ്പര്‍ ഓവര്‍ എന്നതാണ് ഇന്നത്തെ പരിഹാരം. എന്നാല്‍, സൂപ്പര്‍ ഓവര്‍ പ്രാബല്യത്തിലാകുന്നതിനുമുമ്പ് ഒരേ ഒരു ബൗള്‍ ഒൗട്ട് ട്വന്‍റി20 ലോകകപ്പിന്‍െറ ചരിത്രത്തിലുണ്ടായി. അതും ആവേശം ഒരു മില്ലി ഗ്രാം പോലും കുറയാത്ത ഇന്ത്യ-പാകിസ്താന്‍ പോരില്‍. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിന്‍െറ ഗ്രൂപ് ഘട്ടത്തില്‍. സൂപ്പര്‍ ആക്ഷന്‍ ത്രില്ലറായി എന്നു പറഞ്ഞാല്‍ മതിയല്ളോ. 20 ഓവറുകള്‍ ഇരുപക്ഷത്തും പൂര്‍ത്തിയായപ്പോള്‍ 141ല്‍ ടൈ. അഞ്ചു അവസരങ്ങള്‍, ബാറ്റ്സ്മാന്‍ കാവലില്ലാത്ത സ്റ്റംപിനെ ഏറ്റവുംകൂടുതല്‍ തവണ ബൗള്‍ഡ് ആക്കുന്നവര്‍ വിജയികള്‍ എന്നതാണ് ബൗള്‍ ഒൗട്ട്. വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ, ശ്രീശാന്ത്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ എന്നിവര്‍ ഇന്ത്യന്‍ നോമിനികളായപ്പോള്‍ ഉമര്‍ ഗുല്‍, യാസിര്‍ അരാഫത്ത്, അഫ്രീദി, ആസിഫ് പാകിസ്താന്‍ പക്ഷത്ത് നിന്നത്തെി. 
ചാന്‍സ് 1: സെവാഗിന്‍െറ പന്തില്‍ സ്റ്റംപ് വീണു, ഓഫ്സ്റ്റംപ് തൊടാതെ അരാഫാത്ത് -ഇന്ത്യ മുന്നില്‍ 1-0
ചാന്‍സ് 2: ഹര്‍ഭജന്‍െറ മുന്നിലും സ്റ്റംപ് ബൗള്‍ഡ്, ഗുലിന് ലക്ഷ്യം കാണാനായില്ല. ഇന്ത്യ മുന്നില്‍ 2-0
ചാന്‍സ് 3: റോബിന്‍ ഉത്തപ്പക്കും പിഴച്ചില്ല, അഫ്രീദിയുടെ പന്ത് സ്റ്റംപ് തൊടാതെ ലെഗ് സൈഡിലേക്ക് പാഞ്ഞു; ഇന്ത്യ വിജയികള്‍, ബൗള്‍ ഒൗട്ടിലും മത്സരത്തിലും 3-0. ഈ ജയത്തോടെ ലോകകപ്പില്‍ പാകിസ്താനോട് തോറ്റിട്ടില്ല എന്ന ചരിത്രത്തില്‍ ഒരു തൂവല്‍കൂടിചേര്‍ക്കാനും അന്ന് ഇന്ത്യന്‍ പടക്ക് കഴിഞ്ഞിരുന്നു. 

Full View

6) കിങ് സങ്ക, ലങ്കയുടെ കിരീടം, 2014
കിരീടമുറപ്പിച്ചിരിക്കുകയായിരുന്നു ഇന്ത്യ. അത്രയും മികവുറ്റതായിരുന്നു 2014ല്‍ അവരുടെ ഫൈനലിലേക്കുള്ള മുന്നേറ്റം. എന്നാല്‍, ഫൈനലില്‍ എല്ലാം മാറിമറിഞ്ഞു. ഒരു വിരല്‍ ദൂരമകലെ ഇന്ത്യയില്‍നിന്ന് ആ കിരീടത്തെ തട്ടിപ്പറിച്ചത് ശ്രീലങ്ക, അതിന് അവരെ നയിച്ചത് എക്കാലത്തെയും വിശ്വസ്തന്‍ സങ്കക്കാരയും. ഒരു ചാമ്പ്യനുചേര്‍ന്ന പ്രകടനവുമായി ചാമ്പ്യനായിതന്നെ സങ്കക്കാര അന്ന് കുട്ടിക്രിക്കറ്റിന്‍െറ കളമൊഴിഞ്ഞപ്പോള്‍ ലോകം സല്യൂട്ടുമായി യാത്രയയപ്പും നല്‍കി. 35 പന്തുകളില്‍നിന്ന് പുറത്താകാതെ 52 റണ്‍സുമായാണ് ഇന്ത്യയുടെ പ്രമാദിത്വത്തെ സങ്ക വെട്ടിവീഴ്ത്തിയത്. കരിയറില്‍ നാലുതവണ ഫൈനല്‍ മുനമ്പില്‍ വീണതിന്‍െറ മുറിപ്പാടുകളുണക്കാന്‍ അതു മതിയായിരുന്നു. അന്ന് അവസാന ട്വന്‍റി20 കളിച്ച മഹേല ജയവര്‍ധനയുടെ പങ്കും വിസ്മരിക്കപ്പെടേണ്ടതല്ല. തങ്ങളുടെ ഇതിഹാസതാരങ്ങള്‍ക്ക് അര്‍ഹമായ യാത്രയയപ്പുനല്‍കാന്‍ ലങ്കന്‍ പട കാട്ടിയ ശൗര്യവും ഹൃദയം ജയിക്കുന്നതായിരുന്നു. 
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.