കൊല്‍ക്കത്ത: ട്വന്‍റി20 ലോകകപ്പില്‍ മുന്‍തൂക്കം ഇന്ത്യക്കുതന്നയെന്ന് ക്യാപ്റ്റന്‍ എം.എസ്. ധോണി. ടീം എന്ന നിലയിലെ മികച്ച ഫോമും സ്വന്തം നാട്ടിലാണ് ടൂര്‍ണമെന്‍റ് എന്നതും ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നു. അതേസമയം, ട്വന്‍റി20 ക്രിക്കറ്റ് പ്രവചനങ്ങള്‍ക്കപ്പുറത്താണെന്നും ധോണി പറഞ്ഞു. ലോകകപ്പിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീം ഇപ്പോള്‍ ആറാമത്തെ ഗിയറിലാണ് സഞ്ചരിക്കുന്നത്. എല്ലാ മത്സരത്തിലെയും ആദ്യ പന്തുമുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ടീം ഇന്ത്യയുടെ പുരോഗതിയില്‍ തൃപ്തനാണെന്നും ധോണി വ്യക്തമാക്കി. യുവതാരങ്ങളായ ജസ്പ്രീത് ബുംറയെയും ഹര്‍ദിക് പാണ്ഡ്യയെയും മുതിര്‍ന്ന താരം നെഹ്റയെയും ധോണി പ്രശംസിച്ചു. മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.