ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യക്ക്  480 റണ്‍സ് വിജയലക്ഷ്യം

മുംബൈ: മുംബൈക്കെതിരായ ഇറാനി ട്രോഫി ഫൈനലില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് 480 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട രഞ്ജിട്രോഫി ചാമ്പ്യന്മാര്‍182 റണ്‍സിന് പുറത്തായി. 297 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡാണ് മുംബൈയെ നിര്‍ണായകഘട്ടത്തില്‍ തുണച്ചത്. ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീം. 42 റണ്‍സെടുത്ത ഓപണര്‍ കെ.എസ്. ഭരതിനെയാണ് അവര്‍ക്ക് നഷ്ടമായത്. ഒമ്പതുവിക്കറ്റ് കൈയിലിരിക്കെ കീഴടക്കാന്‍ ഇനിയും 380 റണ്‍സ് മുന്നിലുണ്ട്. വിദര്‍ഭയില്‍നിന്നുള്ള ഫൈസ് ഫൈസലും (41) ബംഗാളുകാരന്‍ സുദീപ് ചാറ്റര്‍ജിയും (17) ആണ് ക്രീസില്‍. നേരത്തെ, മൂന്നാം ദിനത്തില്‍ ഫോളോഓണ്‍ ചെയ്ത റെസ്റ്റ് ടീമിനെ വീണ്ടും ബാറ്റിങ്ങിനുവിടാതെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ മുംബൈ, ഒരു വിക്കറ്റിന് രണ്ടു റണ്‍സ് എന്നനിലയില്‍ നാലാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയെങ്കിലും 51.2 ഓവറില്‍ തിരിച്ചുകയറി. സ്കോര്‍: മുംബൈ 603, 182 പുറത്ത്. റെസ്റ്റ് ഓഫ് ഇന്ത്യ 306, 37 ഓവറില്‍ 100/1.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.