അഫ്ഗാനിസ്താൻ സൂപ്പർ പത്തിൽ ; സിംബാബ് വെ പുറത്ത്

നാഗ്പുര്‍: നിര്‍ണായക മത്സരത്തില്‍ സിംബാബ്വെയെ 59 റണ്‍സിന് തോല്‍പിച്ച് അഫ്ഗാനിസ്താന്‍ ലോകകപ്പ് ട്വന്‍റി20 സൂപ്പര്‍ ടെന്നില്‍ ഇടംപിടിച്ചു. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ ആധികാരികമായിരുന്നു അഫ്ഗാനിസ്താന്‍െറ ജയം. സ്കോര്‍: അഫ്ഗാന്‍ 20 ഓവറില്‍ 186/6. സിംബാബ്വെ 19.4 ഓവറില്‍ 127ന് പുറത്ത്.

അര്‍ധസെഞ്ച്വറി നേടിയ മുഹമ്മദ് നബി (52), സമിഉല്ല ശെന്‍വാരി (43), മുഹമ്മദ് ഷഹ്സാദ് (40) എന്നിവരുടെ മികച്ച പ്രകടനവുമാണ് അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷെഹ്സാദ് ആക്രമണം ഏറ്റെടുത്തതോടെ സ്കോറുയര്‍ന്നു. 23 പന്തിലായിരുന്നു ഷെഹ്സാദിന്‍െറ പ്രകടനം. ഒന്നാം വിക്കറ്റിലെ 49 റണ്‍സ് കൂട്ടുക്കെട്ടിനു ശേഷം 14  റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീണെങ്കിലും അഞ്ചാം വിക്കറ്റില്‍ സമിഉല്ല ശെന്‍വാരിയും മുഹമ്മദ് നബിയും അഫ്ഗാനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു.11.2 ഓവറില്‍ ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 പന്തില്‍ നാലു ഫോറും രണ്ട് സിക്സും സഹിതമാണ് നബി 52 റണ്‍സെടുത്തത്.

ശെന്‍വാരി 37 പന്ത് നേരിട്ടു. സിംബാബ്വെ നിരയില്‍ തിനാഷെ പന്യാന്‍ഗാര മൂന്നു വിക്കറ്റ് വീഴ്ത്തി. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്വെ ബാറ്റിങ് നിരക്ക് അഫ്ഗാന്‍ ബൗളര്‍മാര്‍ ഒരവസരവും നല്‍കിയില്ല. 17 റണ്‍സെടുത്ത പന്യാന്‍ഗാരയാണ് ടോപ് സ്കോറര്‍. റാഷിദ് ഖാന്‍ മൂന്നും ഹാമിദ് ഹസന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍ നിരയില്‍ തിളങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.