നാഗ്പുര്‍: വാരിക്കുഴി എന്ന പേരുദോഷം മാറ്റി ബാറ്റ്സ്മാന്മാരുടെ പറുദീസയാവാന്‍ നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ട്. ട്വന്‍റി20 ലോകകപ്പ് സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കുമ്പോള്‍ റണ്‍മഴ പെയ്യുമെന്ന് പിച്ച് ക്യുറേറ്റര്‍മാര്‍. ചൊവ്വാഴ്ചയാണ് ഗ്രൂപ് രണ്ടിലെ ആദ്യ മത്സരം. നവംബര്‍ 25 മുതല്‍ 27 വരെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന് വേദിയായതോടെയാണ് നാഗ്പുര്‍ ക്രിക്കറ്റ് ലോകത്തിന്‍െറ വിമര്‍ശങ്ങള്‍ക്ക് ഇരയായത്. മൂന്നു ദിവസംകൊണ്ട് 40 വിക്കറ്റും വീണ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍െറ (12 വിക്കറ്റ്) സംഹാരതാണ്ഡവമായിരുന്നു. ഇന്ത്യ 124 റണ്‍സിന് ജയിച്ചെങ്കിലും ചില്ലറ പേരുദോഷമല്ല ഗ്രൗണ്ട് തീര്‍ത്തത്. ക്രിക്കറ്റ് ലോകം കടുത്ത വിമര്‍ശമുന്നയിച്ചതോടെ ഐ.സി.സി മാച്ച് റഫറി ജെഫ് ക്രോ ഏറ്റവും മോശം റേറ്റിങ്ങും നല്‍കി. രാജ്യാന്തര മത്സരത്തിന് യോഗ്യമല്ലാത്ത പിച്ച് എന്നായിരുന്നു ക്രോയുടെ റിപ്പോര്‍ട്ട്.
എതിരായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ട്വന്‍റി20 ലോകകപ്പ് വേദികൂടിയായി വിദര്‍ഭ ഗ്രൗണ്ടിന് കര്‍ശന നിര്‍ദേശങ്ങളായിരുന്നു ഐ.സി.സി മുന്നോട്ടുവെച്ചത്. പരാതികളെല്ലാം തീര്‍ത്ത് ലോകകപ്പിലെ ആവേശപ്പോരാട്ടത്തിന് പിച്ചൊരുങ്ങിയപ്പോള്‍ ഏറ്റവും മികച്ച വിക്കറ്റാണിതെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കുന്നു. മത്സരത്തില്‍ റണ്‍സൊഴുകുമെന്നാണ് നിഗമനം. നേരത്തേ തന്നെയത്തെിയ ടീമുകളുടെ സന്നാഹമത്സരങ്ങള്‍ ഇന്നോടെ അവസാനിക്കും. കൊല്‍ക്കത്തയില്‍ പാകിസ്താന്‍ ശ്രീലങ്കയെയും മുംബൈയില്‍ ഇംഗ്ളണ്ട് മുംബൈ ഇലവനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.