അഫ്രീദി സ്നേഹിച്ച് കുടുങ്ങി

കറാച്ചി: ഇന്ത്യക്കാരുടെ 'സ്നേഹം'കൊണ്ട് കുടുങ്ങിയിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. കൊല്‍ക്കത്ത വിമാനത്താവളത്തിലത്തെിയപ്പോള്‍ ആരാധകരുടെ ആവേശം കണ്ട് മതിമറന്ന അഫ്രീദി പാകിസ്താന്‍ ആരാധകരെക്കാള്‍ സ്നേഹം ഇന്ത്യക്കാര്‍ക്കാണെന്നു പറഞ്ഞതാണ് വിവാദത്തിലായത്. ഇപ്പോള്‍ മുന്‍ താരങ്ങളും പ്രശസ്തരും താരത്തിന്‍െറ ഇന്ത്യാ സ്നേഹത്തിനെതിരെ രംഗത്തത്തെിയിരിക്കുകയാണ്. അതിനേക്കാള്‍ തലവേദന, അഫ്രീദിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസ്ഹര്‍ സാദിഖ് എന്ന മുതിര്‍ന്ന അഭിഭാഷകന്‍ രംഗത്തത്തെുകയും ചെയ്തു.

രാജ്യദ്രോഹം, പൊതുവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ അഫ്രീദിക്കെതിരെ ചുമത്തണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് അഫ്രീദിക്ക്  നോട്ടീസും അയച്ചു. അഫ്രീദി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും അഭിഭാഷകന്‍ കത്തെഴുതിയിട്ടുണ്ട്. അഫ്രീദിയുടെ പ്രസ്താവന ലജ്ജാകരമാണെന്ന് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് പറഞ്ഞു. എന്താണ് ഇന്ത്യക്കാര്‍ നമ്മുടെ ക്രിക്കറ്റിന് നല്‍കിയത്? ഇന്ത്യയിലാണെങ്കിലും സത്യം പറയണം -മിയാന്‍ദാദ് തുറന്നടിച്ചു.

അഫ്രീദിയുടെയും ശുഐബ് മാലിക്കിന്‍െറയും വാക്കുകള്‍ വേദനിപ്പിച്ചെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു. മുന്‍ താരം മുഹ്സിന്‍ ഖാനും ഇരുവര്‍ക്കുമെതിരെ രംഗത്തത്തെി. ലോകകപ്പ് കഴിഞ്ഞ് തിരിച്ചത്തെുന്ന അഫ്രീദിക്ക് പാകിസ്താനിലെ ജീവിതം ദുസ്സഹമാകുമെന്നും നോട്ടീസയച്ച അഭിഭാഷകന്‍ പറയുന്നു. മാര്‍ച്ച് 19ന് ഇന്ത്യക്കെതിരെയുള്ള മത്സരം തോല്‍ക്കുക കൂടി ചെയ്താല്‍ അഫ്രീദിക്ക് വിമര്‍ശങ്ങള്‍ നേരിടേണ്ടി വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.