ന്യൂഡല്‍ഹി: ഇന്ത്യയുടെ സിംബാബ്വെ പര്യടനം ജൂണ്‍ 11ന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് സിംബാബ്വെയില് ഇന്ത്യ കളിക്കുക. 12 ദിവസ പര്യടനത്തിലാണ് ആറു മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുഴുവന്‍ മത്സരങ്ങളും ഹരാരെ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ അവസാനമായി സിംബാബ്വെയില് പര്യടനം നടത്തിയത്. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ അന്ന് ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കുകയും ട്വന്റി20 പരമ്പര 1-1ന് സമനിലയിലാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.