വിശാഖപട്ടണം: ബാറ്റുകൊണ്ടും ബാളുകൊണ്ടും ഹൈദരാബാദ് താരങ്ങള്‍ അരങ്ങുവാണ മത്സരത്തില്‍ മുംബൈക്ക് കനത്ത തോല്‍വി. കുടിവെള്ള വിവാദംമൂലം കൂടുമാറ്റപ്പെട്ട വിശാഖപട്ടണത്തെ ഹോംഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങിയ മുംബൈ 85 റണ്‍സിനാണ് ഈ സീസണിലെ ഏറ്റവുംവലിയ പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍: ഹൈദരാബാദ് മൂന്നു വിക്കറ്റിന് 177, മുംബൈ 92 ഓള്‍ ഒൗട്ട്. മൂന്നു വിക്കറ്റ് വീതം നേടിയ ആശിഷ് നെഹ്റയും മുസ്തഫിസുര്‍ റഹ്മാനുമാണ് മുംബൈയെ മൂന്നക്കംപോലും കാണിക്കാതെ പുറത്താക്കിയത്. ശിഖര്‍ ധവാന്‍ (57 പന്തില്‍ 82*), വാര്‍ണര്‍ (33 പന്തില്‍ 48), യുവരാജ് (23 പന്തില്‍ 39) എന്നിവരാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബാളെറിയാനത്തെിയ മുംബൈ താരങ്ങളെ കരുതലോടെയാണ് ധവാനും വാര്‍ണറും നേരിട്ടത്. പത്ത് ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപണിങ് സഖ്യം പിരിഞ്ഞത്. വാര്‍ണറിന് പിന്നാലെ രണ്ടു റണ്‍സെടുത്ത വില്യംസണും പുറത്തായി. എന്നാല്‍, നാലാമനായി ഇറങ്ങിയ യുവരാജ് ആക്രമണം തുടങ്ങിയതോടെ ഹൈദരാബാദ് സ്കോര്‍ കുതിച്ചുയര്‍ന്നു. അവസാന ഓവറില്‍ ഹിറ്റ് വിക്കറ്റായി യുവരാജ് പുറത്താവുമ്പോള്‍ രണ്ട് സിക്സും മൂന്ന് ഫോറും കുറിച്ചിരുന്നു. പത്ത് ഫോറും ഒരു സിക്സുമടങ്ങുന്നതാണ് ധവാന്‍െറ ഇന്നിങ്്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ചു റണ്‍സെടുത്തപ്പോള്‍തന്നെ ഓപണര്‍മാര്‍ പവലിയന്‍ കയറി. ഭുവനേശ്വറിന്‍െറ ആദ്യ ഓവറിലെ അവസാനപന്തില്‍ റണ്ണൊന്നുമെടുക്കാതെ പാര്‍ഥിവ് മടങ്ങി. തൊട്ടടുത്ത ഓവറില്‍ നെഹ്റയുടെ പന്തില്‍ കുറ്റിതെറിച്ച് നായകന്‍ രോഹിത് ശര്‍മയും (അഞ്ച്) കൂടാരം കയറി. അമ്പാട്ടി റായുഡുവും (ആറ്) കുനാല്‍ പാണ്ഡ്യയും (17) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 30 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. വാലറ്റത്തിനൊപ്പം ഹര്‍ഭജന്‍ (21) നടത്തിയ ചെറുത്തുനില്‍പാണ് മുംബൈയെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. ഹര്‍ഭജനും പാണ്ഡ്യക്കും പുറമെ പൊള്ളാര്‍ഡ് (11) മാത്രമാണ് രണ്ടക്കം കടന്നത്. നെഹ്റയാണ് കളിയിലെ കേമന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.