????? ????????????????? ???????????? ???????? ?????????????? ?????? ??????? ?????????? ??????????

മുംബൈക്ക് ജയം, ക്വാളിഫയര്‍ സാധ്യത സജീവമാക്കി

ബംഗളൂരു: നിര്‍ണായക മത്സരത്തില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ളൂര്‍ നാലു വിക്കറ്റിന് 151 റണ്‍സെടുത്തപ്പോള്‍ മുംബൈ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലത്തെി. അമ്പാട്ടി റായിഡു(44), കീറണ്‍ പൊള്ളാര്‍ഡ്(35*), ജോസ് ബട്ലര്‍(29*), ക്യാപ്റ്റന്‍ രോഹിത് ശര്‍മ(25) എന്നിവരുടെ കരുത്തിലാണ് മുംബൈ ജയിച്ചത്.

ആദ്യം ബാറ്റു ചെയ്ത ബാംഗ്ളൂര്‍ ലോകേഷ് രാഹുല്‍ (53 പന്തില്‍ 68), സചിന്‍ ബേബി (13 പന്തില്‍ 25), എബി ഡിവില്ലിയേഴ്സ് (24) എന്നിവരരുടെ കരുത്തിലാണ് മോശമല്ലാത്ത സ്കോര്‍ നേടിയത്. നീണ്ട ഇടവേളക്ക് ശേഷം ക്രിസ് ഗെയ്ല്‍ കളിക്കാനിറങ്ങി. മക്ളെനാഗന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉഗ്രന്‍ ഫോമിലുള്ള വിരാട് കോഹ്ലിയെ ഹര്‍ഭജന്‍ പിടികൂടി.

സ്കോര്‍ 17ല്‍ നില്‍ക്കെ ഗെയ്ല്‍ (5) സൗതിയുടെ പന്തില്‍ രോഹിതിന് പിടികൊടുത്ത് മടങ്ങി. 27 പന്തില്‍ 24 റണ്‍സെടുത്ത ഡിവില്ലിയേഴ്സിനും ഇക്കുറി പിഴച്ചു. പാണ്ഡ്യയുടെ പന്തില്‍ റായിഡു പിടിച്ചാണ് ഡിവില്ലിയേഴ്സ്  പുറത്തായത്. ഒരു വശത്ത് ലോകേഷ് രാഹുല്‍ പൊരുതിയതാണ് ബാംഗ്ളൂരിന് തുണയായത്. 16ാം ഓവറില്‍ 98ലത്തെിയപ്പോള്‍ ഷെയ്ന്‍ വാട്സനും വീണു. 15 റണ്‍സെടുത്ത ഓസീസ് താരത്തെ റണ്ണൗട്ടാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ മലയാളി താരം സചിന്‍ ബേബിയും ലോകേഷ് രാഹുലും ആഞ്ഞടിച്ചതോടെ ബാംഗ്ളൂര്‍ ഭേദപ്പെട്ട സ്കോറിലേക്ക് കുതിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.