റായ്പുര്‍: അവസാന പന്തിലേക്ക് നീണ്ട സസ്പെന്‍സ് ത്രില്ലറില്‍ ഹൈദരാബാദിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി പ്ളേ ഓഫ് സാധ്യത നിലനിര്‍ത്തി. 59 പന്തില്‍ 83 റണ്‍സെടുത്ത കരുണ്‍ നായരും 26 പന്തില്‍ 32 റണ്‍സെടുത്ത റിഷാബ് പന്തുമാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. സ്കോര്‍: ഹൈദരാബാദ് 158/7. ഡല്‍ഹി 161/4. ഹൈദരാബാദ് നിരയില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ (56 പന്തില്‍ 73) മാത്രമാണ് തിളങ്ങിയത്. അവസാന രണ്ടു പന്തുകളില്‍ ബൗണ്ടറി നേടിയാണ് കരുണ്‍ ഡല്‍ഹിക്ക് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് റണ്ണൗട്ടുകളാണ് വിനയായത്. ആകെ വീണ ഏഴു വിക്കറ്റില്‍ മൂന്നും റണ്ണൗട്ടായിരുന്നു. 10 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ റണ്ണൗട്ടായതിനു തൊട്ടുപിന്നാലെ ദീപക് ഹൂഡയും (ഒന്ന്) സമാന രീതിയില്‍ പുറത്തായി. 10 റണ്‍സെടുത്ത യുവരാജിനെ ബ്രാത്ത്വെയ്റ്റ് ക്ളീന്‍ ബൗള്‍ഡാക്കി. ഹെന്‍റിക്വെ് (18) ആക്രമിച്ച് തുടങ്ങിയെങ്കിലും ഡുമിനിക്കു മുന്നില്‍ കുടുങ്ങി. അവസാന ഓവറുകളില്‍ നമാന്‍ ഓജയും (16) ഭുവനേശ്വര്‍ കുമാറും (13) നടത്തിയ ചെറുത്തുനില്‍പാണ് ഹൈദരാബാദിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഡികോക്ക് (രണ്ട്) ആദ്യമേ പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ റിഷാബ് പന്തും (32) കരുണ്‍ നായരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഡുമിനിയും (17) ബ്രാത്ത്വെയ്റ്റും (10) പുറത്തായെങ്കിലും സഞ്ജുവിനെ (മൂന്ന്) കൂട്ടുപിടിച്ച് കരുണ്‍ ഡല്‍ഹിയെ വിജയതീരത്തത്തെിച്ചു. അവസാന ഓവറില്‍ ഡല്‍ഹിക്ക് വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.