ന്യൂഡല്‍ഹി: ഒരു തോല്‍വി, അല്ളെങ്കില്‍ മഴ-അത്രയും മതി ഈ ഐ.പി.എല്ലില്‍ നിന്ന് ഏതൊരു ടീമിനും പുറത്തേക്ക് വഴി തെളിയാന്‍. എല്ലാ ടീമുകള്‍ക്കും ഒരു മത്സരം വീതം ബാക്കി നില്‍ക്കെ കൈയാലപ്പുറത്തെ തേങ്ങ പോലെയാണ് അവസ്ഥ, എങ്ങോട്ടും വീഴാം. നാല് ടീമുകള്‍ക്ക് മാത്രം പ്രവേശമുള്ള പ്ളേ ഓഫിലേക്കത്തെണമെങ്കില്‍ അവസാന മത്സരത്തില്‍ എല്ലാ ടീമുകള്‍ക്കും വിജയം അനിവാര്യം. പുണെയും പഞ്ചാബും നേരത്തെ പുറത്തായതിനാല്‍ ബാക്കിയുള്ള ആറ് ടീമുകളാണ് അവസാന നാലിലേക്ക് കണ്ണുനട്ടിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ പ്രതീതിയിലാണ് ഇനിയുള്ള നാല് മത്സരങ്ങള്‍ അരങ്ങേറുന്നത്.
മുംബൈക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഗുജറാത്തിന് പ്ളേ ഓഫ് യോഗ്യത നേടാം. ജയിക്കുന്നത് മുംബൈയാണെങ്കില്‍ ഇരു ടീമുകളും പോയന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പമത്തെും. ബാക്കി കാര്യങ്ങള്‍ റണ്‍റേറ്റ് തീരുമാനിക്കും. ഹൈദരാബാദിനെതിരെ തിങ്കളാഴ്ച ജയിച്ചാല്‍ പോലും റണ്‍റേറ്റിന്‍െറ കാരുണ്യം കിട്ടിയാലെ കൊല്‍ക്കത്തക്കും പ്ളേ ഓഫ് യോഗ്യത കിട്ടു. ലീഗ് റൗണ്ടിലെ അവസാന മത്സരമായ ഡല്‍ഹി-ബാംഗ്ളൂര്‍ മത്സരത്തില്‍ ജയിക്കുന്നവര്‍ക്കും റണ്‍റേറ്റിന്‍െറ അടിസ്ഥാനത്തിലെ പ്ളേ ഓഫിലേക്കത്തൊന്‍ കഴിയൂ. തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും. ശനിയാഴ്ച നടക്കുന്ന പുണെ-പഞ്ചാബ് മത്സരം കഴിയുന്നതോടെ അവസാന സ്ഥാനക്കാരെയും അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.