?????????? ???????

ഇന്ത്യന്‍ ടീമില്‍ അഞ്ച് പുതുമുഖങ്ങള്‍

ന്യൂഡല്‍ഹി: അടുത്തമാസം ആരംഭിക്കുന്ന സിംബാബ്വെ, വെസ്റ്റിന്‍ഡീസ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സിംബാബ്വെക്കെതിരായ ഏകദിന ടീമിനെ ധോണിയും വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിനെ കോഹ്ലിയും നയിക്കും. മലയാളിതാരം കരുണ്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ഏകദിന ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കരുണിനുപുറമെ വിദര്‍ഭയുടെ ഇടങ്കൈയന്‍ ബാറ്റ്സ്മാന്‍ ഫൈസ് ഫസല്‍, ഓഫ് സ്പിന്നര്‍ ജയന്ത് യാദവ്, പഞ്ചാബ് താരം മന്‍ദീപ് സിങ്, ഐ.പി.എല്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍നില്‍ക്കുന്ന യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ജൂണ്‍ 11 മുതല്‍ 20 വരെയാണ് സിംബാബ്വെ പര്യടനം.
മുംബൈയില്‍നിന്നുള്ള പേസ് ബൗളര്‍ ഷാര്‍ദുല്‍ ഠാകുറാണ് ടെസ്റ്റ് ടീമില്‍ അപ്രതീക്ഷിതമായി ഇടംനേടിയ പുതുമുഖം. ജൂലൈ മധ്യത്തോടെയാകും ടെസ്റ്റ് പരമ്പര.

ഏകദിന ടീം: എം.എസ്. ധോണി, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അമ്പാട്ടി റായുഡു, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ബുംറ, ബരീന്ദര്‍ സ്രാന്‍, മന്‍ദീപ് സിങ്, ഉനാദ്കട്, ചഹല്‍.
ടെസ്റ്റ് ടീം: കോഹ്ലി, രഹാനെ, മുരളി വിജയ്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, പൂജാര, രോഹിത് ശര്‍മ, സാഹ, അശ്വിന്‍, അമിത് മിശ്ര, ജദേജ, ഇശാന്ത് ശര്‍മ, ഷമി, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാകുര്‍, സ്റ്റുവര്‍ട്ട് ബിന്നി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.