പ്ലേ ഓഫ് പോരിന് ഇന്ന് തുടക്കം

ഡല്‍ഹി: അവസാന നാലില്‍ ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമായ സൂചന നല്‍കിയായിരുന്നു ഐ.പി.എല്‍ ഒമ്പതാം സീസണിന്‍െറ തുടക്കം. ഈ സൂചനകള്‍ അസ്ഥാനത്തായില്ളെന്ന് തെളിയിച്ചാണ് പ്രാഥമിക റൗണ്ട് അവസാനിക്കുന്നത്. ഇതില്‍ അപ്രതീക്ഷിതമെന്ന് പറയാവുന്നത് ബാംഗ്ളൂരിന്‍െറ തേരോട്ടം മാത്രം. ആദ്യ രണ്ടാഴ്ച പിന്നിട്ടപ്പോള്‍തന്നെ ഗുജറാത്തും ഹൈദരാബാദും കൊല്‍ക്കത്തയും നയം വ്യക്തമാക്കിയിരുന്നു. അവസാന ലാപ്പില്‍ ഡല്‍ഹിയും മുംബൈയും പോരടിച്ചുനോക്കിയെങ്കിലും എല്ലാവരെയും കവച്ചുവെച്ച് ബാംഗ്ളൂര്‍ പ്ളേ ഓഫിലേക്ക് ഓടിക്കയറി.
പ്രാഥമിക റൗണ്ട് അവസാനിക്കുമ്പോള്‍ പ്രധാന ചര്‍ച്ചയാകുന്നത് രണ്ട് ടീമുകളാണ്, ബാംഗ്ളൂരും പുണെയും. പുറത്താകലിന്‍െറ വക്കില്‍നിന്ന് അവസാന നാലു മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയം കൊയ്താണ് ബാംഗ്ളൂര്‍ പ്ളേ ഓഫ് യോഗ്യത നേടിയത്. ഈ മത്സരങ്ങളില്‍ ഒരെണ്ണമെങ്കിലും തോറ്റിരുന്നെങ്കില്‍ ബാംഗ്ളൂര്‍ പുറത്താകുമായിരുന്നു. ഇതിന്‍െറ ക്രെഡിറ്റ് അത്രയും നായകന്‍ വിരാട് കോഹ്ലിക്കാണ്. ആദ്യ മത്സരങ്ങളില്‍ പതറിപോയെങ്കിലും നിര്‍ണായക മത്സരത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ജയമൊരുക്കിയത് നായകനാണ്. ഒരു സീസണില്‍ 1000 റണ്‍സെന്ന റെക്കോഡില്‍ കണ്ണുവെച്ച് ബാറ്റ് വീശുന്ന കോഹ്ലി ഇതുവരെ നാല് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും കുറിച്ചു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ചതും (36) കോഹ്ലി. 19 പേരെ വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നില്‍നില്‍ക്കുന്ന ചഹല്‍, ഈ സീസണിലെ ഏറ്റവുമുയര്‍ന്ന സ്കോര്‍ നേടിയ ഡിവില്ലിയേഴ്സ് (129*) എന്നിവരും ബാംഗ്ളൂര്‍ നിരയില്‍നിന്നാണ്.

ഇതിന്‍െറ നേര്‍ വിപരീതമെന്ന് പറയേണ്ടിവരും ധോണിയുടെ പുണെ ടീമിന്‍െറ അവസ്ഥ. പോയന്‍റ് പട്ടികയില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് പഞ്ചാബ് ആണെങ്കിലും ദയനീയ പ്രകടനം കാഴ്ചവെച്ചത് പുണെയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ പാതിയാണ് പുണെ. രണ്ടായി വിഭജിക്കപ്പെട്ട ചെന്നൈയുടെ മറുപാതിയായ ഗുജറാത്ത് ഒന്നാം സ്ഥാനത്തത്തെിയപ്പോഴാണ് പുണെ ഏഴാമനായി പിന്തള്ളപ്പെട്ടത്. ഇക്കുറി അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് പുണെക്ക് ജയിക്കാനായത്. നായകന്‍ ധോണിക്ക് തിളങ്ങാന്‍ കഴിഞ്ഞതാകട്ടെ, അവസാന മത്സരത്തില്‍ മാത്രം. അവസാനനിമിഷം വരെ ഡല്‍ഹിയും മുംബൈയും പ്ളേഓഫ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവരെ ചവിട്ടിമെതിച്ചായിരുന്നു ബാംഗ്ളൂരിന്‍െറ വിളയാട്ടം.
ഇനി പ്ളേഓഫിന്‍െറ നാളുകളാണ്. ഒന്നാം ക്വാളിഫയറില്‍ ചൊവ്വാഴ്ച ഗുജറാത്തിനെ ബാംഗ്ളൂര്‍ നേരിടുമ്പോള്‍ നേരിയ മുന്‍തൂക്കം ബാംഗ്ളൂരിനുതന്നെ. ആദ്യ മത്സരം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായത് ഗുജറാത്തിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തോറ്റാലും പുറത്താകില്ളെന്നതാണ് ഇരു ടീമുകളുടെയും ആശ്വാസം. ജയിക്കുന്ന ടീമിന് ഫൈനലിലത്തൊം. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്ററിലെ വിജയികളെ പൊട്ടിച്ചാലും ഫൈനലിലത്തൊം. ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ ബുധനാഴ്ചയാണ് എലിമിനേറ്റര്‍ പോര്. എട്ട് മത്സരം വീതം ജയിച്ചാണ് ഇരു ടീമും പ്ളേഓഫിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.