ന്യൂഡല്‍ഹി: സിംബാബ്വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍െറ കോച്ചായി മുന്‍ ദേശീയ താരം സഞജയ് ബംഗാറിനെ നിയമിച്ചു. സ്റ്റാഫ് അംഗങ്ങളായ ഭരത് അരുണിനും, ആര്‍. ശ്രീധറിനും ഇടം ലഭിച്ചില്ല. ജൂണ്‍ 11നു ആരംഭിക്കുന്ന പര്യടനം മൂന്നു വീതം ട്വന്‍റി20യും ഏകദിനവും അടങ്ങിയതാണ്.
മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ടീമില്‍ കൂടുതല്‍ പേരും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമില്ലാത്തവരാണ്. ഫീല്‍ഡിങ് കോച്ചായി ശ്രീധറിനു പകരം അഭയ് ശര്‍മയെയും നിയമിച്ചിട്ടുണ്ട്. ശര്‍മ അണ്ടര്‍ ട്വന്‍റി ടീമിന്‍െറ ഫീല്‍ഡിങ് കോച്ചായി രാഹുല്‍ ദ്രവിഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒന്നര വര്‍ഷമായി ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രിയുടെ കരാര്‍ അടുത്തിടെ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.