ന്യൂഡല്‍ഹി: നായകന്‍ ആരാവണമെന്ന് ഡേവിഡ് വാര്‍നര്‍ തെളിയിച്ചു. തോല്‍വിയിലേക്ക് മൂക്കുകുത്തിയ ടീമിനെ ഒറ്റയാന്‍പ്രകടനത്തിലൂടെ വിജയതീരമണിയിച്ച് (57 പന്തില്‍ 92 റണ്‍സ്) വാര്‍നര്‍ വീണ്ടും യുദ്ധമുഖത്തെ യഥാര്‍ഥ പടനായകനായി. ഐ.പി.എല്‍ ഫൈനല്‍ ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിനെ നാലുവിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്സ് ഹൈദരബാദ് കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. ഞായറാഴ്ചത്തെ ഫൈനലില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സും ഹൈദരാബാദും ഏറ്റുമുട്ടും.
ഫിറോസ്ഷാ കോട്ലയില്‍ നടന്ന ക്വാളിഫയര്‍ രണ്ടില്‍ ടോസിലെ വിജയം ഹൈദരാബാദിനായിരുന്നു. ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഗുജറാത്ത് മധ്യനിര ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ചിന്‍െറ (50) മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്സ് തകര്‍ന്നുപോയിരുന്നു. ഓപണര്‍ ശിഖര്‍ ധവാന്‍ (0) രണ്ടാം ഓവറിലെ ആദ്യ പന്തില്‍തന്നെ പുറത്തായി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുമ്പോള്‍ അപരാജിതനായി ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍നര്‍ പതറിയില്ല. മോയ്സസ് ഹെന്‍റിക്വസ് (11), യുവരാജ് സിങ് (8), ദീപക് ഹൂഡ (4), ബെന്‍ കട്ടിങ് (8), നമാന്‍ ഓജ (10) എന്നിവരെല്ലാം കൂടാരം കയറിയപ്പോള്‍ വാലറ്റത്തെ ബിപുല്‍ ശര്‍മയെ (11 പന്തില്‍ 27) കൂട്ടുപിടിച്ചായിരുന്നു വാര്‍നറുടെ ഇന്നിങ്സ്. 11 ബൗണ്ടറിയും മൂന്ന് സിക്സറും വാര്‍നര്‍ പറത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.