ആസ്​ത്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

കേപ്ടൗൺ: ദക്ഷിണാഫ്രിക്കെതിരായ അവസാനത്തെ ഏകദിനത്തിലും ആസ്​ത്രേലിയക്ക്​ തോൽവി. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 5–0നു തൂത്തുവാരി. ഇതാദ്യമായാണ്​ പരമ്പരയിലെ ഒരു മൽസരം പോലും ജയിക്കാതെ  ആസ്​ത്രേലിയ പരമ്പര അടിയറ വെക്കുന്നത്​.

അഞ്ചാം ഏകദിനത്തിൽ 31 റൺസിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 48.2 ഓവറിൽ 296 റൺസെടുത്ത് ഓൾഔട്ടായി. 136 പന്തിൽ 173 റൺസെടുത്ത ഡേവിഡ് വാർണറുടെ ബാറ്റിംഗ് ആസ്​ത്രേലിയക്ക് വിജയ പ്രതീക്ഷ നൽകിയെങ്കിലും 48–ാം ഓവറിൽ റൺഔട്ടായി പുറത്തായതോടെ ഓസീസ് പോരാട്ടവും അവസാനിച്ചു.

വാർണറെ കൂടാതെ മിച്ചൽ മാർഷും (35) ട്രാവിസ് ഹെഡ് (35) ആരോൺ ഫിഞ്ച് (19) എന്നിവർ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കണ്ടത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് റിലീ റൂസോയും (122), ജീൻ പോൾ ഡുമിനിയുമാണ് (73) മികച്ച സ്കോർ സമ്മാനിച്ചത്. ഡേവിഡ് വാര്‍ണറെ മാന്‍ ഓഫ് ദ മാച്ചായും ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോയെ മാന്‍ ഓഫ് ദ സീരിസായും തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.