റാങ്കിങ്ങില്‍ പിറകോട്ട്; ലോകകപ്പിന് പാകിസ്താന്‍ വിയര്‍പ്പൊഴുക്കേണ്ടി വരും

ദുബൈ: 2019 ലോകകപ്പ് ക്രിക്കറ്റില്‍ യോഗ്യത നേടാന്‍ പാകിസ്താന്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. ഐ.സി.സി റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള പാകിസ്താന്‍ പോയന്‍റ് റേറ്റിങ്ങില്‍ വളരെ പിന്നിലാണ്. ഇംഗ്ളണ്ടുമായുള്ള ഏകദിന പരമ്പര 4-1ന് തോറ്റതോടെ 86 പോയന്‍റിലേക്ക് താഴ്ന്ന പാകിസ്താന്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന റേറ്റിങ്ങിലാണ് എത്തിയിരിക്കുന്നത്. 2017 സെപ്റ്റംബര്‍ 30ന് റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനത്തത്തെുന്നവര്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നല്‍കുന്നത്. ബാക്കിയുള്ളവര്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കേണ്ടി വരും. റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള വെസ്റ്റിന്‍ഡീസിനെക്കാള്‍ എട്ട് പോയന്‍റ് പിന്നിലാണ് പാകിസ്താന്‍. ബംഗ്ളാദേശ് ഏഴാം സ്ഥാനത്തുണ്ട്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്താനാണ് ഏകദിന റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നത്. കരുത്തരായ ആസ്ട്രേലിയക്കെതിരെയാണ് പാകിസ്താന്‍െറ അടുത്ത മത്സരമെന്നത് അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.